Friday, September 18, 2020

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം; ഇനിയും കണ്ടെത്താനുള്ളത് 4 പേരെ

Must Read

ക്ഷമാപണം നടത്തി മോഷ്ടവിന്റെ കത്ത്

പാലക്കാട്; മാര്‍ച്ച്‌ മാസത്തിലാണ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ചില്ലറ മോഷണം നടക്കുന്നത്. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേന്‍,...

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി...

ഇടുക്കി: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. അപകടത്തെ അതിജീവിച്ചവർക്ക് പുതിയ വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടികളും ഇനിയും എങ്ങുമെത്തിയിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ. ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടത് 12 പേർ മാത്രം.

ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. പെട്ടിമുടി ദുരന്തത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൻദേവൻ കമ്പനിയുമായി ജില്ലാ ഭരണകൂടം നടത്താനിരിക്കുന്ന ചർച്ചയിലാണ് ഇനി പെട്ടിമുടിക്കാരുടെ പ്രതീക്ഷ.

English summary

One month after the catastrophic landslide in Pettimudi. Of the 70 people missing in the crash, four were still missing. Steps have yet to be taken to build new houses for the survivors of the accident.

Leave a Reply

Latest News

ക്ഷമാപണം നടത്തി മോഷ്ടവിന്റെ കത്ത്

പാലക്കാട്; മാര്‍ച്ച്‌ മാസത്തിലാണ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ചില്ലറ മോഷണം നടക്കുന്നത്. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചു അകത്തു കടന്ന് ആരോ ഈന്തപ്പഴം, തേന്‍,...

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി മടങ്ങാണ്. 1609 കോടി രൂപയുടെ നഷ്ടമാണ്...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്...

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക് തിരികെ നല്‍കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ...

More News