Sunday, September 26, 2021

സ്ലീപ്പർ ഉൾപ്പെടെ നൂറ് ആധുനിക ബസുകൾ കെ.എസ്.ആർ.ടി.സി. പുറത്തിറക്കുന്നു

Must Read

ആലപ്പുഴ:സ്ലീപ്പർ ഉൾപ്പെടെ നൂറ് ആധുനിക ബസുകൾ കെ.എസ്.ആർ.ടി.സി. പുറത്തിറക്കുന്നു. 44.64 കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കേരളപ്പിറവിദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണു ശ്രമം.

സ്ലീപ്പർ, സെമിസ്ലീപ്പർ, എയർ സസ്‌പെൻഷൻ നോൺ എ.സി. തുടങ്ങിയവയിലെ ആധുനിക ബസുകളാണ് എത്തുന്നത്. എട്ടു സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എ.സി. ബസുകളാണു വാങ്ങുന്നത്. ഫെബ്രുവരിയോടെ മുഴുവൻ ബസുകളും ഇറക്കാനാകുമെന്നാണു പ്രതീക്ഷ. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലെന്ന പോരായ്മ ഇതോടെ പരിഹരിക്കപ്പെടും. തമിഴ്നാടിന്- 140, കർണ്ണാടകയ്ക്ക് -82 എന്നീപ്രകാരമാണ്‌ സ്ലീപ്പർ ബസ്സുകളുള്ളത്.

വോൾവോ ബസുകൾ ബോഡിസഹിതം കമ്പനി നിർമിച്ചുനൽകും. മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈൽ ചാർജിങ് പോയിന്റ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും ഈ ബസുകളിലുണ്ടാകും. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ്‌ ബസുകൾ എന്നിങ്ങനെയാണ് കെ.എസ്.ആർ.ടി.സി. യുടെ ഇപ്പോഴത്തെ ദീർഘദൂരസർവീസുകൾ.

Leave a Reply

Latest News

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്. നേതാവായല്ല, ദൈവമായാണ് പലരും ഹിന്ദുസംഘടനാ...

More News