കൊല്ലം: സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ സർക്കാർ വിളിച്ചു വരുത്തുന്ന പൗരപ്രമുർക്ക് സർക്കാർ ചിലവിൽ ഒരു ഗംഭീര ഉറക്കം മാത്രം മിച്ചം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിൽ കൊല്ലത്തെ സി.കേശവന് സ്മാരക ടൗണ്‍ ഹാളിൽ നടന്ന വിശദീകരണ യോഗത്തിൽ നേതാക്കളും പൗര പ്രമുഖരുമെല്ലാം സുഖസുഷുപ്തിയിലായിരുന്നു. ഉറങ്ങാതിരുന്ന ചിലർ പേരുദോഷം ഒഴിവാക്കാൻ ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടിയും ഉണ്ടായില്ല.
പൊരപ്രമുഖരായി കൊല്ലത്ത് പങ്കെടുത്തവരില്‍ ഏറെയും ഇടതുഅനുഭാവികളും സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരും ആയിരുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും പദ്ധതി നടപ്പാക്കേണ്ടതിന്റെ ഉദ്ദേശശുദ്ധി വിശദീകരിച്ചു. കെ റെയില്‍ എംഡി വി. അജിത്കുമാറാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവച്ചത്. ഒരുമണിക്കൂര്‍ നീണ്ടു നിന്ന അവതരണം കുറച്ചുപേര്‍ മാത്രമാണ് ശ്രദ്ധിച്ചത്. നേതാക്കളും പ്രമുഖരുമെല്ലാം ഉറക്കത്തിലായിരുന്നു.
പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായില്ല. പദ്ധതിയെ വാനോളം പുകഴ്ത്തിയുളള പ്രതികരണങ്ങള്‍ക്കിടെ ഭൂമി നഷ്ടപ്പെടുന്നയാളുടെ ഒറ്റപ്പെട്ട ചോദ്യം. എന്ന് നഷ്ടപരിഹാരം തരും? ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുമോ? ഒഴുക്കന്‍ മട്ടിലായിരുന്നു കെ.റെയില്‍ എംഡിയുടെ മറുപടി. മുഖ്യമന്ത്രി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.റെയില്‍ എംഡി പറഞ്ഞെങ്കിലും, ആശങ്ക വേണ്ടെന്ന മറുപടിയുമായി ധനമന്ത്രിയുമെത്തി. അതേസമയം സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടിക്കാരെ ബോധവല്ക്കരിക്കണോയെന്ന ചോദ്യം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ കെ റെയിലിനെക്കുറിച്ചു നടത്തുന്ന വിശദീകരണ യോഗങ്ങൾക്ക് 250 പേരെ വരെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു. സർക്കാരും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനും ചേർന്ന് വിവിധ ജില്ലകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ള ഇത്തരം യോഗങ്ങൾക്ക് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ദുരന്തനിവാരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എല്ലാ കലക്ടർമാർക്കും കത്തയച്ചിരുന്നു.
സിൽവർ ലൈൻ– അറിയേണ്ടതെല്ലാം’ എന്ന പേരിൽ 50 ലക്ഷം കൈപ്പുസ്തകം അച്ചടിക്കാൻ പബ്ലിക് റിലേഷൻസ് വകുപ്പു വഴി ടെൻഡർ ക്ഷണിച്ചിരുന്നു. സർക്കാർ പ്രസുകളും കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി പോലെയുള്ള സ്ഥാപനങ്ങളും ഉള്ളപ്പോഴാണു പുറത്തുനിന്നു ടെൻഡർ വിളിച്ചത്. 5 കോടിയോളം രൂപ അച്ചടിക്കു മാത്രം ചെലവാകുമെന്നാണു കണക്ക്.