സംസ്ഥാനത്ത് ഓണാഘോഷം മഴയിൽ മുങ്ങാൻ സാധ്യത

0

തിരുവന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം മഴയിൽ മുങ്ങാൻ സാധ്യത. ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

5 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് തുടരും. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാ​ഗ്രതാ മുന്നറിയിപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലിമീറ്റർ മഴ ലഭിക്കാം.

Leave a Reply