ഐ.എസ്.ആർ.ഒ.യിലേക്കുള്ള യാത്രയ്ക്കിടെ കൂറ്റൻ യന്ത്രഭാഗം കുമ്പളം ടോളിൽ കുടുങ്ങി

0

ഐ.എസ്.ആർ.ഒ.യിലേക്കുള്ള യാത്രയ്ക്കിടെ കൂറ്റൻ യന്ത്രഭാഗം കുമ്പളം ടോളിൽ കുടുങ്ങി. ട്രിച്ചിയിൽനിന്ന്‌ തിരുവനന്തപുരം ഐ.എസ്.ആർ.ഒ.യിലേക്ക് കൂറ്റൻ യന്ത്രഭാഗവുമായെത്തിയ ലോറിയാണ് കുമ്പളം ടോളിൽ കുടുങ്ങിയത്. വലുപ്പം കൂടുതലുള്ളതിനാൽ ടോൾ ഇടനാഴിവഴി കടന്നുപോകാനാകാതെ വെള്ളിയാഴ്ച പുലർച്ചെയെത്തിയ ട്രെയിലർ ലോറി കുമ്പളത്ത് പിടിച്ചിട്ടിരിക്കുകയാണ്.

ഏതാനും വർഷം മുൻപ് ഒരുതവണ ഇത്തരത്തിൽ കൂറ്റൻ യന്ത്രഭാഗവുമായി എത്തിയ ലോറി ഇതിലൂടെ കടന്നുപോകാനാകാതെ വന്നപ്പോൾ ടോൾ പ്ലാസയുടെ കൗണ്ടറിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി കടത്തിവിടുകയായിരുന്നു. എന്നാൽ, വീതിക്കൂടുതൽ ഉള്ളതിനാൽ ഇപ്പോഴത്തേത് ഭിത്തി പൊളിച്ചാലും കടന്നുപോകാനാകാത്ത അവസ്ഥയിലാണുള്ളത്.

രാത്രിയോടെ തിരക്കൊഴിവായ ശേഷം ക്രെയിൻ ഉപയോഗപ്പെടുത്തിയോ മറ്റോ കടത്താനാകുമോ എന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പനങ്ങാട് പൊലീസും ട്രാഫിക് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത്‌ എത്തിയിരുന്നു.

Leave a Reply