സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്‌ഥാനത്ത്‌ മൊത്തം ശരാശരി 82.77% വിദ്യാര്‍ഥികള്‍ ഹാജരായെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി

0

തിരുവനന്തപുരം: കോവിഡ്‌ ലോക്‌ഡൗണിന്‌ ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്‌ഥാനത്ത്‌ മൊത്തം ശരാശരി 82.77% വിദ്യാര്‍ഥികള്‍ ഹാജരായെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ഥികള്‍ ഹാജരായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 82.18% പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 85.91% പേരും ഹാജരായി.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂരിലാണ്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരായത്‌- 93%. പത്തനംതിട്ടയിലാണ്‌ കുറവ്‌ ഹാജര്‍നില, 51.9%. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവുമധികം ഹാജര്‍നില രേഖപ്പെടുത്തിയത്‌ കാസര്‍ഗോഡാണ്‌-88.54%. ഏറ്റവും കുറവ്‌ ഹാജര്‍നില എറണാകുളത്താണ്‌,-72.28%.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹാജര്‍നില കൂടുതല്‍ രേഖപ്പെടുത്തിയ എറണാംകുളത്ത്‌ 97% വും കുറവ്‌ രേഖപ്പെടുത്തിയ കണ്ണൂരില്‍ 71.48 % പേരും സ്‌കൂളുകളിലെത്തി.

Leave a Reply