Saturday, May 15, 2021

വിഷു ദിനത്തിൽ പരപ്പച്ചാൽ ചൈത്രവാഹിനി പുഴയിൽ സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ മുങ്ങി മരിച്ചു

Must Read

നർക്കിലക്കാട് (കാസർഗോഡ്): വിഷു ദിനത്തിൽ പരപ്പച്ചാൽ ചൈത്രവാഹിനി പുഴയിൽ സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തിൽ റെജിയുടെയും സെലിന്‍റെയും മകൻ ആൽബിൻ റെജി (15), സ്രാകത്തിൽ തോമസിന്‍റെയും ജയിനിയുടെ യും മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ൽ​ബി​ൻ വ​ര​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ബ്ല​സ​ൻ മം​ഗ​ലാ​പു​രം എ.​വി. ഷെ​ട്ടി കോ​ള​ജി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.

വി​ഷുദി​ന​ത്തി​ൽ പ​ര​പ്പ​ചാ​ലി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഇ​രു​വ​രും. പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വേ​ലി​യേ​റ്റ സ​മ​യ​ത്ത് വെ​ള്ളം ക​യ​റു​ക​യും ഇ​രു​വ​രും അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടൂ​കാ​ർ ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​സ്കാ​രം വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ.

English summary

On the day of Vishu, the students, the children of the brothers, drowned in the Chaitravahini river

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News