Sunday, January 23, 2022

ഒമിക്രോൺ: നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്

Must Read

ചെ​ന്നൈ: കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം പ​ത്തു​വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​നം. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്‌​ട്രീ​യ യോ​ഗ​ങ്ങ​ൾ​ക്കു നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ധ​രു​ൾ​പ്പെ​ടെ ഉ​ദ്യോ ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

യു​കെ​ജി​വ​രെ​യു​ള്ള എ​ല്ലാ സ്കൂ​ളു​ക​ളും അ​ട​യ്ക്കും. ഒ​ന്നു​മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഈ ​മാ​സം പ​ത്തു​വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. വ്യാ​പാ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും പു​സ്ത ക​മേ​ള​ക​ൾ​ക്കും വി​ല​ക്കു​ണ്ട്.

ഒ​ന്പ​തു മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​പ്പോ​ഴു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ​ഠ​നം തു​ട​രും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ൻ‌​റു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും അ​ന്പ​തു​ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ത്വ​രി​ത​പ്പെ​ടു ത്താ​നും സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News