യുക്രൈനിലെ വിഘടിത പ്രദേശങ്ങളിലേക്കു റഷ്യ സൈന്യത്തെ അയച്ചതിനു പിന്നാലെ എണ്ണ വിലയില്‍ കുതിച്ചുചാട്ടം

0

മുംബൈ: യുക്രൈനിലെ വിഘടിത പ്രദേശങ്ങളിലേക്കു റഷ്യ സൈന്യത്തെ അയച്ചതിനു പിന്നാലെ എണ്ണ വിലയില്‍ കുതിച്ചുചാട്ടം. ബ്രെന്റ്‌് ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 96.7 ഡോളറായി ഉയര്‍ന്നു.
2014 സെപ്‌റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. 2021 ഡിസംബര്‍ ഒന്നിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40 ശതമാനം വര്‍ധന.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കാരണം എണ്ണ വിതരണം തടസപ്പെടുമോ എന്ന ആശങ്കയില്‍ ഏതാനും ദിവസങ്ങളായി എണ്ണവില കൂടിവരികയായിരുന്നു.

Leave a Reply