12 ദിവസത്തിനിടെ പാചകവാതകം ഗാർഹിക സിലിണ്ടറിന് രണ്ടാം തവണയും വിലകൂട്ടി എണ്ണ ക്കമ്പനികൾ

0

കൊച്ചി∙ 12 ദിവസത്തിനിടെ പാചകവാതകം ഗാർഹിക സിലിണ്ടറിന് രണ്ടാം തവണയും വിലകൂട്ടി എണ്ണ ക്കമ്പനികൾ. ഗാർഹിക എൽപിജി സിലിണ്ടറിന് 3.50 രൂപയും വാണിജ്യ സിലിണ്ടറിന് 8 രൂപയും വർധിപ്പിച്ചതോടെ കൊച്ചിയിൽ വില യഥാക്രമം 1010 രൂപ, 2357.50 രൂപ എന്നിങ്ങനെയായി. ഈ മാസം ഏഴിന് ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഒന്നിന് വാണിജ്യ സിലിണ്ടറിന് 103 രൂപ വർധിപ്പിച്ച ശേഷം ഏഴിന് 10 രൂപ കുറയ്ക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ ഗാർഹിക സിലിണ്ടറിന് 103.50 രൂപയും ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 364 രൂപയുമാണ് വർധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here