Thursday, December 2, 2021

പെട്രോളിനും ഡീസലിനും മൂന്നു വർഷത്തിനിടെ വില കുതിച്ചുയർന്നിട്ടും എണ്ണക്കന്പനികൾ കമ്മീഷൻ തുക പുതുക്കുന്നില്ല; സംസ്ഥാനത്തെ പെട്രോള്‍ ഡീലര്‍മാര്‍ ഹൈക്കോടതിയിലേക്ക്

Must Read

കൊച്ചി: പെട്രോളിനും ഡീസലിനും മൂന്നു വർഷത്തിനിടെ വില കുതിച്ചുയർന്നിട്ടും എണ്ണക്കന്പനികൾ കമ്മീഷൻ തുക പുതുക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ പെട്രോള്‍ ഡീലര്‍മാര്‍ ഹൈക്കോടതിയിലേക്ക്.

നഷ്ടത്തിൽ

‌കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്‌​സൈ​സ് നി​കു​തി കു​റ​ച്ചെ​ങ്കി​ലും ത​ങ്ങ​ള്‍ വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ ഡീ​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു. മൂ​ന്നു വ​ര്‍​ഷം മു​മ്പു പെ​ട്രോ​ളി​ന് 65 രൂ​പ​യും ഡീ​സ​ലി​ന് 60 രൂ​പ​യും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക​മ്മീ​ഷ​ന്‍ ത​ന്നെ​യാ​ണു പെ​ട്രോ​ള്‍ വി​ല 100 ക​ട​ന്ന​പ്പോ​ഴും ല​ഭി​ക്കു​ന്ന​തെ​ന്നു റീ​ട്ടെ​യ്ൽ ഡീ​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു.

ഒ​രു ലോ​ഡ് ഇ​ന്ധ​നം വാ​ങ്ങി​ക്കു​മ്പോ​ള്‍ പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.12 രൂ​പ​യും ഡീ​സ​ലി​ന് 2.26 രൂ​പ​യു​മാ​ണ് ഒ​രു ഡീ​ല​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ​വ​ര്‍​ഷ​മാ​യി ഈ ​രീ​തി ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ധ​ന​വി​ല​യു​ടെ ശ​ത​മാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ക​മ്മീ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഓ​ള്‍ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.

മാറാതെ കമ്മീഷൻ

ആ​റു മാ​സം കൂ​ടു​മ്പോ​ള്‍ പ​മ്പു​ട​മ​ക​ള്‍​ക്ക് ക​മ്മീ​ഷ​നി​ല്‍ വ്യ​ത്യാ​സം വ​രു​ത്താ​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി മാ​റു​ക​യാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി ക​മ്മീ​ഷ​നി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ത്ത​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

മു​മ്പ് ഒ​രു ലോ​ഡ് മോ​ട്ടോ​ര്‍ സ്പി​രി​റ്റും(​എം​എ​സ്) ഹൈ ​സ്പീ​ഡ് ഡീ​സ​ലും(​എ​ച്ച്എ​സ്പി) വാ​ങ്ങ​ണ​മെ​ങ്കി​ല്‍ നാ​ല​ര ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ല്‍ മ​തി​യാ​യി​രു​ന്നു. ഇ​ന്ധ​ന​വി​ല റോ​ക്ക​റ്റു​പോ​ലെ കു​തി​ച്ചു​യ​ര്‍​ന്ന​പ്പോ​ള്‍ ആ ​തു​ക പ​ന്ത്ര​ണ്ട​ര ല​ക്ഷ​മാ​യി വ​ര്‍​ധി​ച്ചു. എ​ന്നി​ട്ടും ഇ​ന്ധ​ന ക​മ്പ​നി​ക​ള്‍ പ​ഴ​യ നി​ര​ക്കി​ല്‍​ത്ത​ന്നെ​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ഒ​രു ലോ​ഡ് ഇ​ന്ധ​ന​ത്തി​ന് എ​ല്ലാ നി​കു​തി​ക​ളും ഉ​ള്‍​പ്പെ​ടെ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പ​തി​മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് ഡീ​ല​ര്‍​മാ​രി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്.

ടാക്സ് തിരിച്ചു തരണം

സം​സ്ഥാ​ന​ത്ത് മൂ​വാ​യി​ര​ത്തി​ല​ധി​കം പെ​ട്രോ​ള്‍-​ഡീ​സ​ല്‍ ഡീ​ല​ര്‍​മാ​രാ​ണു​ള്ള​ത്. എ​ക്‌​സൈ​സ് നി​കു​തി ഇ​ന​ത്തി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യും ഡീ​സ​ലി​ന് പ​ത്തു രൂ​പ​യു​മാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്ക് ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക​യും ചെ​യ്തു.

ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല അ​ല്ല ടാ​ക്സ് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ കു​റ​ച്ചി​രി​ക്കു​ന്ന​ത്. പ​ല പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളും അ​ധി​ക വി​ല​യ്ക്കാ​ണ് ഇ​ന്ധ​നം വാ​ങ്ങി സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളി​ല്‍​നി​ന്ന് അ​ധി​ക​മാ​യി വാ​ങ്ങി​ച്ച ടാ​ക്സ് തി​രി​ച്ചു ത​ര​ണ​മെ​ന്നാ​ണ് ഡീ​ല​ര്‍​മാ​രു​ടെ ആ​വ​ശ്യം.

ഒ​രു പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഒ​രു ല​ക്ഷം ലി​റ്റ​ര്‍ ഇ​ന്ധ​നം വ​രെ സം​ഭ​രി​ക്കാ​നാ​കും. ഇ​ത്ത​ര​ത്തി​ലാ​ണ് പ​ല പ​മ്പു​ക​ളി​ലും ഇ​ന്ധ​നം സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ല കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ക​മ്പ​നി​ക​ള്‍ ക​മ്മീ​ഷ​നി​ല്‍ മാ​റ്റം വ​രു​ത്തു​ന്നു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു പ​മ്പു​ട​മ​യ്ക്ക് ആ​റ് ല​ക്ഷം രൂ​പ വ​രെ നി​ല​വി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര​ണ​ങ്ങ​ള്‍ കാ​ണി​ച്ചു സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത എ​ണ്ണ ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം, ഭാ​ര​ത് പെ​ട്രോ​ളി​യം ക​മ്പ​നി ലി​മി​റ്റ​ഡ് എ​ന്നി​വ​ര്‍​ക്ക് ഓ​ള്‍ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News