Wednesday, July 28, 2021

ജവാനിൽ വെള്ളം ചേർത്ത് ഉദ്യോഗസ്ഥർ സമ്പാദിച്ചത് കോടികൾ; ഒറ്റലോഡിൽ മറിയുന്നത് 20 ലക്ഷം വരെ! 59 രൂപയുടെ സ്പിരിറ്റ് മറിച്ചുവിൽക്കുന്നത് 300 രൂപയ്ക്ക്; സിപിഎം പ്രാദേശിക നേതൃത്വം എട്ടു മാസം മുമ്പ് നൽകിയ പരാതിയും മുക്കി; കൈയ്യടി നേടി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ്

Must Read

മിഥുൻ പുല്ലുവഴി

കൊച്ചി: 59 രൂപയുടെ സ്പിരിറ്റ് മറിച്ചുവിൽക്കുന്നത് 300 രൂപയ്ക്കെന്ന് കണ്ടെത്തൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് 59 രൂപക്ക് ലഭിക്കുന്ന സ്പിരിറ്റ് 300 രൂപക്ക് മറിച്ചുവിൽക്കുന്നത്.

ഒ​രു​ലോ​ഡ് ​സ്പി​രി​റ്റി​ൽ​ ​നി​ന്ന് 20,​​000​ ​ലി​റ്റ​ർ​ ​സ്പി​രി​റ്റ് ​മ​റി​ച്ചു​വി​ൽ​ക്കു​മ്പോ​ൾ​ ​ലോ​റി​ ​ഡ്രൈ​വ​ർ​ക്ക് ​അ​ര​ല​ക്ഷം​ ​രൂ​പ​യാ​ണ് ​പ്ര​തി​ഫ​ല​മാ​യി​ ​കി​ട്ടി​യി​രു​ന്ന​തെ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​വി​വ​രം.​ ​ലോ​റി​ ​ഡ്രൈ​വ​റു​ടെ​യും​ ​ഉ​ട​മ​യു​ടെ​യും​ ​വി​ഹി​ത​മാ​ണ് ​ഇ​ത്.​ ​ലി​റ്റ​റി​ന് ​അ​മ്പ​ത് ​രൂ​പ​വ​ച്ച് ​ക​മ്പ​നി​ക്കാ​ർ​ക്ക് ​ത​ന്നെ​ ​സ്പി​രി​റ്റ് ​മ​റി​ച്ച് ​ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​ഇ​വ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ക​മ്പ​നി​ക്കാ​ർ​ക്ക് ​മ​റി​ച്ച് ​ന​ൽ​കാ​നാ​ണെ​ങ്കി​ൽ​ ​ടാ​ങ്ക​റി​ൽ​ ​ലോ​ഡ് ​ചെ​യ്ത​ ശേ​ഷം​ ​പി​ന്നീ​ട് ​അ​ത് ​ചോ​ർ​ത്തേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​എ​ക്സൈ​സി​ന്റെ​ ​നി​രീ​ക്ഷ​ണം.​ ​ലോ​ഡ് ​ചെ​യ്യു​ന്ന​ ​അ​വ​സ​ര​ത്തി​ൽ​ ​20000​ ​ലി​റ്റ​ർ​ ​സ്പി​രി​റ്റ് ​ടാ​ങ്ക​റി​ൽ​ ​കു​റ​ച്ച് ​ലോ​ഡ് ​ചെ​യ്താ​ൽ​ ​മ​തി​യാ​കും.​ ​മ​ദ്ധ്യ ​പ്ര​ദേ​ശ് ​ക​മ്പ​നി​യി​ലെ​ ​ഏ​തെ​ങ്കി​ലും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​അ​റി​വോ​ടെ​ ​അ​ന​ധി​കൃ​ത​മാ​യി​ ​സ്പി​രി​റ്റ് ​ഇ​ട​പാ​ട് ​ന​ട​ത്തു​ന്ന​ ​സം​ഘ​ങ്ങ​ൾ​ക്കാ​കാം​ ​ഇ​വ​ർ​ ​സ്പി​രി​റ്റ് ​മ​റി​ച്ച് വിറ്റതെന്ന സം​ശ​യ​ത്തി​ന് ​ഇ​ത് ​ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ ​

​ഓ​രോ​ ​ലോ​ഡി​ൽ​ ​നി​ന്നും​ ​ ലക്ഷങ്ങൾ​ ​വി​ല​വ​രു​ന്ന​ ​സ്പി​രി​റ്റ് ​ഇ​വ​ർ​ ​മ​റി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​ബ​ന്ധ​മു​ള്ള​ ​കേ​സി​ൽ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​സൈ​ബ​ർ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യാ​ലേ​ ​തി​രി​മ​റി​യും​ ​കോ​ടി​ക​ളു​ടെ​ ​ക​ള്ള​ക്ക​ച്ച​വ​ട​വും​ ​പു​റ​ത്തു​വ​രൂ.

കൈയ്യടി നേടി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ്; അന്വേണത്തിന് വിവിധ ഏജൻസികളെ ഏകോപിപ്പിക്കണം

ആറ് ലോഡ് സ്പിരിറ്റാണ് അന്നേ ദിവസം എത്തിയത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്നതു മുതൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ സ്പിരിറ്റ് ലോറിക്ക് പിന്നാലെ കൂടി. സ്പിരിറ്റ് ചോർത്തുന്നത് എവിടെ വച്ചാണെന്ന് കണ്ടെത്താനായിരുന്നു ശ്രമം. ഉച്ചയ്ക്കു മുതൽ വൈകുന്നേരം വരെ പിന്തുടർന്നു. പിന്നീട് മൂന്ന്ലോറികൾ പിടികൂടി. 40,000 ലിറ്റർ കൊണ്ടുവന്ന രണ്ടു ലോറികളിൽ നിന്ന് 20,000 ലിറ്റർ സ്പിരിറ്റിൻ്റെ കുറവാണ് കണ്ടെത്തിയത്.
മൂന്നാമത്തെ ലോറിയിൽ 35000 ലിറ്ററായിരുന്നു ഉണ്ടായിരുന്നത്.

കാലാകാലങ്ങളായി തുടരുന്ന കോടികളുടെ വെട്ടിപ്പാണ് ഇത്. വൻ അഴിമതി പുറത്തു കൊണ്ടുവരാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. ഫോറൻസിക് , ലീഗൽ മെട്രോളജി, എക്സൈസ്, പോലീസ് വകുപ്പുകൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം.

മ​ദ്ധ്യ​ പ്ര​ദേ​ശി​ൽ​ ​നി​ന്ന് ​ഇ​വി​ടെ​ ​എ​ത്തി​ച്ച​ 20,000​ ​ലി​റ്റ​ർ​ ​സ്പി​രി​റ്റ് ​കാ​ണാ​താ​യെ​ന്ന​ വിവരം ലഭിച്ചതിൻ്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​എ​ക്സൈ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഇ​വി​ടേ​ക്ക് ​ലോ​ഡു​മാ​യെ​ത്തി​യ​ ​മൂ​ന്ന് ​ടാ​ങ്ക​റു​ക​ളി​ൽ​ ​നി​ന്നാ​യി​ 10​ ​ല​ക്ഷം​ ​രൂ​പ​യും​ ​ക​ണ്ടെ​ത്തി.​ ​ഇ​തോ​ടെ​ ​ഡ്രൈ​വ​ർ​മാ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചോ​ദ്യം​ ​ചെ​യ്തു.
ജീ​വ​ന​ക്കാ​ര​ൻ​ ​അ​രു​ണി​ന് ​കൈ​മാ​റാ​നാ​ണ് ​പ​ണം​ ​എ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​ടാ​ങ്ക​ർ​ ​ഡ്രൈ​വ​ർ​മാ​രു​ടെ​ ​മൊ​ഴി.​ ​അ​രു​ണി​നെ​യും​ ​ഡ്രൈ​വ​ർ​മാ​രെ​യും​ ​പി​ന്നീ​ട് ​ഒ​ന്നി​ച്ചി​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​സ് ​പി​രി​റ്റ് ​മ​റി​ച്ചു​ ​വി​റ്റ​ ​സം​ഭ​വ​ത്തി​ന്റെ​ ​ചു​രു​ള​ഴി​ഞ്ഞ​ത്.​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ൽ​ ​നി​ന്ന് ​ടാ​ങ്ക​റി​ൽ​ ​എ​ത്തി​ക്കു​ന്ന​ ​സ്പി​രി​റ്റാ​ണ് ​അ​രു​ണും​ ​ഡ്രൈ​വ​ർ​മാ​രും​ ​ചേ​ർ​ന്ന് ​മ​റി​ച്ചു​ ​വി​റ്റ​ത്.​ ​ലി​റ്റ​റി​ന് ​അ​മ്പ​ത് ​രൂ​പ​യ്ക്ക് ​ഈ​ ​സ്പി​രി​റ്റ് ​മ​ദ്ധ്യ ​പ്ര​ദേ​ശി​ലെ​ ​ക​മ്പ​നി​ക്ക് ​ത​ന്നെ​ ​വി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​മൊ​ഴി.​ ​സ്പി​രി​റ്റ് ​ലോ​ഡ് ​ചെ​യ്ത് ​ക​മ്പ​നി​യി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​ടാ​ങ്ക​ർ​ ​100 ​മീ​റ്റ​ർ​ ​പി​ന്നി​ട്ട​ശേ​ഷം​ ​ര​ഹ​സ്യ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​മാ​റ്റി​ ​അ​വി​ടെ​വ​ച്ച് 20,​​000​ ​ലി​റ്റ​ർ​ ​വീ​തം​ ​സ്പി​രി​റ്റ് ​ചോ​ർ​ത്തു​ന്ന​താ​ണ് ​ഇ​വ​രു​ടെ​ ​രീ​തി.

എക്സൈസ് ഉദ്യോഗസ്ഥരും കുടുങ്ങും

മ​ദ്യം​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​ക​മ്പ​നി​യു​ടെ​ ​സം​ഭ​ര​ണ​ശാ​ല​യി​ലേ​ക്ക് ​സ്പി​രി​റ്റ് ​മാ​റ്റു​ന്ന​ത് ​ചു​മ​ത​ല​പ്പെ​ട്ട​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​റു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വേ​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ക്കേ​ണ്ട​തും​ ​അ​ള​വ് ​ഉ​റ​പ്പാ​ക്കേ​ണ്ട​തു​മെ​ല്ലാം​ ​സി.​ഐ​യാ​ണ്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വ​‌​ർ​ഷ​ങ്ങ​ളാ​യി​ ​ഒ​രു​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​ഇ​വി​ടെ​ ​ഈ​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ്വ​ഹി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​യ​ത്.​ ​ഇ​തി​ൽ​ ​നി​ന്ന് ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ​ ​വ​ൻ​റാ​ക്ക​റ്റാ​ണ് ​തി​രു​വ​ല്ല​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ന്ന​ ​സ്പി​രി​റ്റ് ​കും​ഭ​കോ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​വ്യ​ക്ത​മാ​യി​ക​ഴി​ഞ്ഞു.​ ​ക​മ്പ​നി​ക്ക് ​വ​ൻ​ ​ന​ഷ്ട​ത്തി​നും​കോ​ടി​ക​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കും​ ​ഇ​ട​യാ​ക്കി​യ​ ​കേ​സി​ൽ​ ​ഉ​ന്ന​ത​ത​ല​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ആ​വ​ശ്യം.

സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതി മുക്കി

ട്രാവൻകൂർ ഷുഗേഴ്സിലെ അഴിമതി സംബന്ധിച്ച് 8 മാസം മുൻപ് സിപിഎം പ്രാദേശിക നേതൃത്വം പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്നും ഉദ്യോഗസ്ഥരുടെ നടപടികൾ ക്രമപ്രകാരം അല്ലെന്നതും അടക്കം ഗുരുതര ആരോപണങ്ങളാണ് പ്രാദേശിക നേതൃത്വം പരാതിയിൽ ഉന്നയിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമായാണ് പരാതിയെ അന്നു കണ്ടത്.

കമ്പനിയിലെ തൊഴിലാളി യുണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ മാത്രം. ജനറൽ മാനേജർ അടക്കമുള്ളവരെക്കുറിച്ചുള്ള പരാതി മുക്കി. ട്രാവൻകൂർ ഷുഗേഴ്സിലെ അഴിമതി സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചതായി ഓർക്കുന്നില്ലെന്ന് അന്നത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറ‍ഞ്ഞു.

പരാതി ലഭിച്ചിരുന്നെങ്കിൽ നടപടി എടുക്കുമായിരുന്നു. യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളിൽ ഒരു പോലെ സ്വാധീനം കേസിൽ പ്രതി ചേർക്കപ്പെട്ട ജനറൽ മാനേജർക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 58ാം വയസിൽ വിരമിക്കേണ്ട ജനറൽ മാനേജരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ സ്വാധീനം ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്. ഇപ്പോഴത്തെ ജനറൽ മാനേജർക്ക് 2025 വരെ സർവീസുണ്ട്.

പരാതികളുണ്ടായാലും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറൽ മാനേജർ തസ്തികകളിൽ നിയമിക്കപ്പെടുന്നവരെ മാറ്റുന്നതിന് ചട്ടപ്രകാരമുള്ള തടസ്സങ്ങളാണ് അന്നു നടപടിയെടുക്കാതെ പോയതിനു പിന്നിലെന്ന വിശദീകരണവും ബന്ധപ്പെട്ടവർ നൽകുന്നു. ഒരു കമ്പനിയുടെ ജനറൽ മാനേജരെ മാറ്റുമ്പോൾ മറ്റൊരു കമ്പനിയിൽ അതേ തസ്തികയിൽ നിയമിക്കണമെന്നാണ് ചട്ടം.

അല്ലെങ്കിൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാം. എന്നാൽ, പാർട്ടി നേതൃത്വം പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയാറാകാതിരുന്നതിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പാർട്ടി കേന്ദ്രങ്ങളിൽ തന്നെ അടക്കം പറച്ചിലുണ്ട്. ഇടതു സർക്കാർ ഭരിക്കുമ്പോഴും കമ്പനിയിൽ ഐഎൻടിയുസിക്കാണ് പ്രാമുഖ്യമെന്ന ആക്ഷേപവും പ്രാദേശിക നേതൃത്വം ഉന്നയിച്ചിരുന്നു.

ഒരു ലീറ്ററിന് 600 രൂപയാണ് വില. ദിവസം 8000 കെയ്സാണ് ഇപ്പോഴത്തെ ഉൽപാദനം

പഞ്ചസാര നിർമാണ ഫാക്ടറിയായിരുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ടിസിഎസ്എൽ) മദ്യനിർമാണത്തിന് വഴിമാറിയിട്ട് 12 കൊല്ലമായി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏക മദ്യനിർമാണ കമ്പനിയിൽ അന്നു മുതൽ പഞ്ചസാര പാത്രത്തിൽ കൈയിട്ടു വാരൽ തുടങ്ങിയിരുന്നു. 2001ലാണ് കമ്പനി ജവാൻ റം വിപണിയിലിറക്കുന്നത്. കമ്മിഷൻ കുറവായതു കാരണം ബവ്റിജസ് ഷോപ്പുകളിലോ ബാറുകളിലോ കാര്യമായ വിൽപന ഇല്ലായിരുന്നു.

2006ൽ എൻ.ശങ്കർ റെഡ്ഡി ബവ്റിജസ് കോർപറേഷൻ എംഡിയായി എത്തിയതു മുതലാണ് ഇതിനു മാറ്റം വന്നത്. ബവ്റിജസിന്റെ ഓരോ ഷോപ്പും 40 കെയ്സ് ജവാൻ റം എടുത്തിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതോടെ ജവാൻ റം വിപണിയിൽ സുലഭമായി തുടങ്ങി. ഒരു ലീറ്ററിന് 600 രൂപയാണ് വില. ദിവസം 8000 കെയ്സാണ് ഇപ്പോഴത്തെ ഉൽപാദനം. ഒരു കെയ്സ് 9 ലീറ്റർ. മൊത്തം 72000 ലീറ്റർ. മദ്യ ഉൽപാദനത്തിനുള്ള സ്പിരിറ്റ് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്.

കരാർ വിളിച്ച് കുറഞ്ഞ തുക എഴുതുന്ന ട്രാൻസ്പോർട്ടിങ് കമ്പനിക്കാണ് സ്പിരിറ്റ് എത്തിക്കാനുള്ള ചുമതല. സ്പിരിറ്റ് പുളിക്കീഴിലെ കമ്പനിയിൽ എത്തിക്കുന്ന ചുമതല ട്രാൻസ്പോർട്ടിങ് കമ്പനിക്കാണ്. എവിടെ നിന്നു വാങ്ങുന്നുവെന്നോ എന്തു വിലയാണെന്നോ കരാർ കൊടുക്കുന്ന ട്രാൻസ്പോർട്ട് കമ്പനി അറിയാറില്ല. കമ്പനിയിലെത്തുന്ന സ്പിരിറ്റ് ഇവിടെയും തിരുവനന്തപുരത്തെ ലാബിലും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് എടുക്കുന്നത്.

റം ഉൽപാദിപ്പിച്ച ശേഷവും ഗുണനിലവാര പരിശോധന നടത്താറുണ്ട്. സ്പിരിറ്റ് വാങ്ങിക്കുന്നതും എത്തിക്കുന്നതും കരാർ കമ്പനിയുടെ ഉത്തരവാദിത്തമായതിനാൽ പുളിക്കീഴിലെ കമ്പനിയിലെത്തുന്ന സ്പിരിറ്റിന്റെ അളവിലും ഗുണത്തിലും മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. സ്പിരിറ്റ് കൊണ്ടുവരുന്ന ലോറിക്കാർ നടത്തുന്ന തട്ടിപ്പിനോ മോഷണത്തിനോ കമ്പനി ഉദ്യോഗസ്ഥർക്ക് നേരിട്ട് ഉത്തരവാദിത്തമില്ല.

പുളിക്കീഴ് കമ്പനിയിൽ കഴിഞ്ഞ ദിവസം എത്തിയ ടാങ്കറുകളിലെ മോഷണത്തിൽ കമ്പനി ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് പൊലീസിനു കിട്ടിയ മൊഴി. സ്പിരിറ്റിൽ കുറവു വന്നാൽ റം ഉൽപാദനത്തിലും കുറവു വരും. ഇതു നികത്താനായി ഡിസ്റ്റിൽഡ് വാട്ടർ കൂടുതൽ ഉപയോഗിച്ചിരുന്നുവെന്നും ഇതോടെ ജവാനിലെ ആൽക്കഹോളിന്റെ ശതമാനം കുറവായിരുന്നുവെന്നും പരാതിയുണ്ട്.

തിരുവനന്തപുരത്തെ സർക്കാർ ലാബിൽ പരിശോധനയ്ക്കു അയയ്ക്കുന്ന സാംപിളിൽ വീര്യം ഒട്ടും കുറയാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തം. ലോക്‌ഡൗണായതോടെ ഒന്നര വർഷമായി കമ്പനിയിൽ ഉൽപാദനം കുറവാണ്. ലോക്‌ഡൗൺ മാറുകയും ബവ്റിജസ് ഷോപ്പുകൾ തുറക്കുകയും ചെയ്തതോടെയാണ് വീണ്ടും ഉൽപാദനം കൂടിയത്. ഇതോടെ സ്പിരിറ്റ് കൂടുതലായി എത്തിക്കാൻ തുടങ്ങി.

150 പേർ ജോലിയിൽ; സ്ഥിര നിയമനക്കാർ 12

പുളിക്കീഴ് ഷുഗർ ഫാക്ടറിയിലെ വേ ബ്രിജ് തകരാറിലായിട്ട് വർ‌ഷങ്ങളായി. ആരുടെയൊക്കെയോ മൗനാനുവാദത്തോടെ ആഴ്ച തോറും നടക്കുന്ന വൻ തട്ടിപ്പിന്റെ തെളിവായി ആ വേ ബ്രിജ് ഷുഗർ ഫാക്ടറി വളപ്പിലുണ്ട്. മാസം 15-20 ലോഡ് സ്പിരിറ്റ് എത്തുന്നത് തൂക്കി നോക്കുന്നതിനാണ് വേ ബ്രിജ് സ്ഥാപിച്ചിരുന്നത്. യന്ത്രം കേടായതോടെ സ്കെയിൽ ഉപയോഗിച്ചാണ് ‌ടാങ്കറിലെ സ്പിരിറ്റിന്റെ ആഴം അളക്കുന്നത്.

മോഷണത്തിനു മറയാക്കാൻ വേ ബ്രിജ് കേടാക്കിയതാണെന്ന നിഗമനത്തിലേക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നത്. സർക്കാർ സ്ഥാപനമായിട്ടും കമ്പനിയിലെ നിയമനങ്ങൾ ഒന്നും ഇതുവരെ പിഎസ്‌സിക്കു വിട്ടിട്ടില്ല. താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നത്. നൂറ്റിയൻപതോളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ സ്ഥിര ജോലിക്കാർ 12 പേർ മാത്രമാണ്.

ആശ്രിത നിയമനം ലഭിച്ച 18 പേരും താത്കാലിക ജീവനക്കാർ 10 പേരും ബോട്ടിലിങ് തൊഴിലാളികളായി 102 കുടുംബശ്രീ പ്രവർത്തകരുമാണ് ജോലി ചെയ്യുന്നത്. പ്രതി ചേർക്കപ്പെട്ട പഴ്സണൽ മാനേജർ 31നു റിട്ടയർ ചെയ്യുകയാണ്. ഇദ്ദേഹത്തിനു പകരം പുതിയ ആളെ നിയമിക്കാൻ പത്രത്തിൽ പരസ്യം ചെയ്ത് 42 പേരെ നടത്തി ലിസ്റ്റുമായി എംഡി യോഗേഷ് ഗുപ്തയെ സമീപിച്ചെങ്കിലും നിയമനം പിഎസ്‌സിക്കു വിട്ടതായതിനാൽ അദ്ദേഹം അംഗീകരിച്ചില്ല. തുടർന്ന് ഈ ഒരു തസ്തിക മാത്രം പിഎസ്‌സിക്കു വിട്ടു.

കമ്പനിയിലെ സ്വീപ്പർ, ഗാർഡനർ, ഗെസ്റ്റ് ഹൗസ് കുക്ക് എന്നിവയൊഴികെയുള്ള 25ൽ അധികം തസ്തികകൾ പിഎസ്‌സിക്ക് വിടേണ്ടതാണ്. പക്ഷേ, ആശ്രിത നിയമനത്തിൽ ജോലിയിൽ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താതെ പിഎസ്‌സിക്കു വിടാനാവില്ല എന്ന നിലപാടാണ് മാനേജ്മെന്റിന്. തട്ടിപ്പിൽ മുഖ്യപ്രതി അരുൺകുമാറും ആശ്രിത നിയമത്തിലൂടെ ജോലി നേടിയ ആളാണ്.

സർവാധികാരി ജിഎം

കമ്പനിയുടെ സർവാധികാരി ജനറൽ മാനേജരാണ്. അലക്സ് പി.ഏബ്രഹാം ഒരു വർഷം മുൻപാണ് ജനറൽ മാനേജർ ആയത്. അക്കൗണ്ടന്റ് ആയി ജോലിയിൽ കയറിയയാൾ പടിപടിയായി ഉയർന്നാണ് ജിഎം ആയത്. 2025 മേയ് വരെ ഇദ്ദേഹത്തിനു സർവീസ് കാലാവധിയുണ്ട്. കമ്പനിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹം മാത്രമാണ്. സ്വാധീനം ഉപയോഗിച്ചു പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കമുള്ള ഇടപെടൽ ഇദ്ദേഹത്തിന്റ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ആരോപണം.

എക്സൈസ് ഉണ്ടെങ്കിലും

കമ്പനിക്കുള്ളിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരുണ്ട്. സ്പിരിറ്റിന്റെ അനധികൃത ഉപയോഗം നിയന്ത്രിക്കുകയാണിവരുടെ ജോലി. എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്പിരിറ്റിന്റെ ഉപയോഗവും മദ്യനിർമാണവും നടത്തേണ്ടത്. എന്നിട്ടും കമ്പനിയിൽ വർഷങ്ങളായി നടക്കുന്നു എന്നു പറയപ്പെടുന്ന സ്പിരിറ്റ് കടത്ത് അവർ അറിയാതെ പോയി.

ഇന്ന് െഎഎൻടിയുസി സമരം

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനി പടിക്കൽ ഇന്ന് ഐഎൻടിയുസി സമരം. രമേശ് ചെന്നിത്തല എംഎൽഎ രാവിലെ സമരം ഉദ്ഘാടനം ചെയ്യും. എഡിജിപി റാങ്കിലുള്ള ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മാനേജിങ് ഡയറക്ടർ ആയിരിക്കുന്ന കമ്പനിയിലെ ഉന്നതരുടെ പങ്ക് പുറത്തു കൊണ്ടുവരുവാൻ സർക്കിൾ ഇൻസ്പെക്ടറുടെ നേത്യത്വത്തിലുള്ള അന്വേഷണത്തിന് സാധിക്കില്ലെന്ന് ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി പറഞ്ഞു.

Leave a Reply

Latest News

അഭിറാം ഏഴാംക്ലാസിലും ഹബീബ് പത്താംക്ലാസിലുമാണ്, ഇവർ ചില്ലറക്കാരല്ല;മദ്യപിച്ച് വളയം പിടിച്ചാൽ ഇനി വാഹനം ഓടില്ലാത്ത ഉപകരണം വികസിപ്പിച്ച വിദ്യാര്‍ഥികള്‍

അഭിറാം ഏഴാംക്ലാസിലും ഹബീബ് പത്താംക്ലാസിലുമാണ്. ഇവർ ചില്ലറക്കാരല്ല. മദ്യപിച്ച് വളയം പിടിച്ചാൽ ഇനി വാഹനം ഓടില്ലാത്ത ഉപകരണം വികസിപ്പിച്ച വിദ്യാര്‍ഥികള്‍. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ...

More News