Tuesday, June 15, 2021

ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷത്തോളം രൂപ തട്ടി; ശമ്പളം കിട്ടാത്തതിനെതിരെ പരാതി നൽകിയ പെൺകുട്ടികളെ സമൂഹിമാദ്ധ്യമങ്ങൾ വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമം;സിനിമ പ്രമോഷൻ ആപ്പ് ആയ മോളിവുഡ് ഡയറിക്കെതിരെ പരാതി

Must Read

കൊച്ചി : ശമ്പളം കിട്ടാത്തതിനെതിരെ പരാതി നൽകിയ പെൺകുട്ടികളെ സമൂഹിമാദ്ധ്യമങ്ങൾ വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതായി പരാതി. കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സിനിമ പ്രമോഷൻ ആപ്പ് ആയ മോളിവുഡ് ഡയറിയിൽ ജീവനക്കാരായിരുന്ന പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷത്തോളം രൂപ തട്ടി എന്നാണ് ആരോപണം.

കൊറോണയുടെ ആദ്യ തരംഗത്തിൽ ലോക്ഡൗൺ സമയത്താണ് മോളിവുഡ് ഡയറി എന്ന സ്ഥാപനത്തിലേയ്ക്ക് ജീവനക്കാരെ നിയമിക്കുന്നത്. പ്രമോഷൻ സ്റ്റാഫുകളായി ആയിരത്തോളം പേരെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുകയും ഇവരിൽനിന്ന് അയ്യായിരം രൂപ വീതം വാങ്ങുകയും ചെയ്തു.

എന്നാൽ രണ്ട് മാസത്തിന് ശേഷം ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ശമ്പളം ലഭിക്കാത്തതിനെതിരെ പോലീസിൽ പരാതി നൽകിയ പെൺകുട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തുകയായിരന്നു. പ്രാദേശിക മാദ്ധ്യമത്തിൽ വന്ന വാർത്ത എന്ന തരത്തിൽ പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത് എന്നാണ് വിവരം.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News