Monday, September 27, 2021

യാക്കോബായ സുറിയാനി സഭ വൈദികൻ എം.ഐ.ഗീവർഗീസ് കശീശ അന്തരിച്ചു

Must Read

കുറുപ്പംപടി: യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികൻ ഓടയ്ക്കാലി മേനോത്തുമാലിൽ ഫാ.എം.ഐ.ഗീവർഗീസ് കശീശ (84) അന്തരിച്ചു. അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട കോതമംഗലം മേഖല ഓടയ്ക്കാലി സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, പുളിന്താനം സെൻ്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. അങ്കമാലി ഭദ്രാസന കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വിശ്വാസ സംരക്ഷൻ മാസിക, സീനായി വോയ്സ് മാസിക എന്നിവയുടെ മുൻ എഡിറ്ററായിരുന്നു. തോക്കുപാറ, ചെങ്കര, കാരിമറ്റം, ആയങ്കര, കളമശേരി, പിണ്ടിമന, ചെമ്പറക്കി, മേതല-ത്രിവേണി, എം.എ. കോളേജ് ചാപ്പൽ എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: റിട്ട.അധ്യാപിക ലീല (കീരമ്പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്ക്കൂൾ ) നെടുങ്ങപ്ര പുതുശേരി കുടുംബാംഗമാണ്.
മക്കൾ: ഐജി (ഡപ്യൂട്ടി മാനേജർ, നാഷണൽ ഇൻഷുറൻസ് കമ്പനി, എറണാകുളം), ലിജി, അഡ്വ.എൽദോസ്.
മരുമക്കൾ: ലിനി, സണ്ണി കല്ലിടിയിൽ ( മാനേജർ, എൽ.ഐ.സി, കൂത്താട്ടുകുളം), രശ്മി (അസിസ്റ്റൻ്റ് പ്രൊഫസർ , സെൻ്റ് സേവിയേഴ്സ് കോളേജ്, ആലുവ).
സസ്യക്ക് വസതിയിൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ച് ഓടയ്ക്കാലി പള്ളിവക കുരിശിൻതൊട്ടികൾ വഴി നഗരി കാണിക്കലിനു ശേഷം നാളെ ഉച്ചയ്ക്ക് 2ന് ഓടയ്ക്കാലി പള്ളി സെമിത്തേരിയിൽ കബറടക്കം നടക്കും.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News