Tuesday, July 27, 2021

ഓടക്കാലി പാനിപ്ര റോഡ് സഞ്ചാരയോഗ്യമല്ലാതായി

Must Read

ഓടക്കാലി പാനിപ്ര റോഡ് സഞ്ചാരയോഗ്യമല്ലാതായി.
പൊതുമരാമത്ത് വകൂപ്പിന് കിഴിലുള്ള അശമന്നൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ഓടക്കാലി പാനിപ്ര റോഡിൽ ഓടക്കാലി സ്കൂൾ മുതൽ മണ്ണൂർമോളം വരേയുള്ള ഭാഗങ്ങളിൽ കാലപ്പഴക്കം കൊണ്ടും അമിത ഭാരവാഹനങ്ങൾ ഓടിയത് മൂലവും റോഡ് തകർന്ന് നാമാവശേഷമായി. മഴക്കാലമായതോടെ വലിയ കുഴികൾ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. നിരവധി മരവ്യവസായ യൂണീറ്റുകൾ പ്രവർത്തിക്കുന്നതിനാൽ തടിലോറിയും കണ്ടൈനർ ലോറിയും സ്ഥിരമായി വന്നുപോകുന്നതാണ് റോഡ് തകർച്ചയ്ക്ക് കാരണമായത്ം ഓടക്കാലിയിൽ നിന്ന് പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തി ഭാഗമായ മണ്ണൂർമോളം വരേയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ പുതുക്കി നിർമ്മിക്കുമെന്ന ആവശ്യം ശക്തമാകുകയാണെന്ന് കോൺഗ്രസ് അശമന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി എം എം ഷൗക്കത്തലി പറഞ്ഞു.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News