വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ നാലുവർഷമായി പീഡിപ്പിച്ച യുവാവിനെ ഓച്ചിറ പോലീസ് അറസ്റ്റുചെയ്തു

0

വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ നാലുവർഷമായി പീഡിപ്പിച്ച യുവാവിനെ ഓച്ചിറ പോലീസ് അറസ്റ്റുചെയ്തു. തഴവ മണപ്പള്ളി വടക്ക് വിഷാൽ ഭവനത്തിൽ ദയാൽ (34) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ഭർത്താവ് ഉപേക്ഷിച്ച, രണ്ടുമക്കളുള്ള യുവതിയുമായി നാലുവർഷമായി ഇയാൾ പ്രണയത്തിലായിരുന്നു. വിദേശത്തു ജോലിയുള്ള പ്രതി നാട്ടിൽവരുമ്പോഴെല്ലാം യുവതിയുമൊത്ത് താമസിക്കുക പതിവാണ്. രണ്ടുമാസംമുൻപ്‌ നാട്ടിലെത്തിയ ഇയാൾ യുവതിയോടൊപ്പം താമസിച്ചതായും പോലീസ് പറയുന്നു.

എന്നാൽ മുംബൈയിൽ ജോലിയുള്ള യുവതിയുമായി ഇയാൾ വിവാഹം ഉറപ്പിച്ചു. വെള്ളിയാഴ്ച ഇരുവരുടെയും വിവാഹം കായംകുളത്തെ ഓഡിറ്റോറിയത്തിൽവെച്ച് നടത്താൻ തീരുമാനിച്ചിരിക്കെയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റ്.

പോലീസ് ഇൻസ്പെക്ടർ പി.വിനോദ്, എസ്.ഐ. നിയാസ്, പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ ഹരിലാൽ, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Leave a Reply