പ്ലേഓഫില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിന്ന് തടഞ്ഞായിരുന്നു ഒബിദ് മക്കോയിയുടെ ബൗളിങ്

0

 
അഹമ്മദാബാദ്: പ്ലേഓഫില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിന്ന് തടഞ്ഞായിരുന്നു ഒബിദ് മക്കോയിയുടെ ബൗളിങ്. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് രാജസ്ഥാന്‍ പേസര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിന്റെ വിഷമത്തില്‍ നില്‍ക്കുമ്പോഴും മക്കോയ് ടീമിനായി മനസ് അര്‍പ്പിച്ച് കളിച്ചതിനെ പ്രശംസിക്കുകയാണ് പരിശീലകന്‍ കുമാര്‍ സംഗക്കാര. 

‘ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ടീമിലെ മികച്ച ബാറ്ററും; അസാധാരണ താരമാണ് സഞ്ജു’; പ്രശംസയില്‍ മൂടി സംഗക്കാര

രോഗബാധിതയായി വെസ്റ്റ് ഇന്‍ഡീസില്‍ ചികിത്സയിലാണ് മക്കോയുടെ അമ്മ. എന്നിട്ടും മത്സരത്തിലേക്ക് ശ്രദ്ധ കൊടുക്കാന്‍ താരത്തിന് കഴിഞ്ഞു. ഉജ്വലമായാണ് ബാംഗ്ലൂരിന് എതിരെ കളിച്ചത്, കുമാര്‍ സംഗക്കാര പറഞ്ഞു. 

ഡുപ്ലെസിസ്, ലോംറോര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റാണ് മക്കോയ് വീഴ്ത്തിയത്. ഇതിനൊപ്പം മാക്‌സ് വെല്ലിനെ പുറത്താക്കാന്‍ തകര്‍പ്പനൊരു ക്യാച്ചും താരത്തില്‍ നിന്ന് വന്നു. 13 പന്തില്‍ നിന്ന് 24 റണ്‍സോടെ തകര്‍ത്ത് കളിക്കാന്‍ മാക്‌സ് വെല്‍ തുടങ്ങുമ്പോഴാണ് മക്കോയുടെ കൈകളിലേക്ക് വീണത്. 
മാക്‌സ് വെല്‍ ഫൈന്‍ ലെഗിലേക്ക് ഉയര്‍ത്തി അിച്ച പന്ത് ഡൈവ് ചെയ്ത് പന്ത് ഗ്രൗണ്ട് തൊടുന്നതിന് മുന്‍പായി മകോയ് കൈകളിലാക്കി. മാക്‌സ് വെല്ലിനെ ഇവിടെ മടക്കാനായതാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ 160നുള്ളില്‍ നിര്‍ത്തുന്നതിന് രാജസ്ഥാനെ തുണച്ചത്. സീസണില്‍ 6 മത്സരമാണ് രാജസ്ഥാന് വേണ്ടി മകോയ് കളിച്ചത്. വീഴ്ത്തിയത് 11 വിക്കറ്റും. 

LEAVE A REPLY

Please enter your comment!
Please enter your name here