Tuesday, June 15, 2021

തൊഴിൽ സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ; മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരും; സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Must Read

തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്ന സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം.
ഡൽഹി ജിബി പന്ത് ആശുപത്രിയാണ് മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവിറക്കിയത്.വിഷയത്തിൽ ഇന്നലെ രാത്രിയിൽ ഓൺലൈൻ മുഖേന ചേർന്ന നഴ്‌സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്റെ വാദം നഴ്‌സുമാർ തള്ളി.

ഇന്നലെ നഴ്‌സിങ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

മഹാമാരിക്കാലത്ത് സമയ പരിമിത നോക്കാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഉത്തരവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അതേസമയം വിഷയത്തിൽ ഇടപെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷവർധനോട് ആവശ്യപ്പെട്ടു.

ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെ നിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ പറഞ്ഞു.

Leave a Reply

Latest News

അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി

മാല്യങ്കര ഹാർബർ ഹോട്ടലിൽ ജോലി ചെയ്യുന്ന 14 അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി. ഹോട്ടലിലെ ജീവനക്കാരായ ഏതാനും മലയാളികളും ഇവരുടെ...

More News