Tuesday, June 15, 2021

നഗ്ന വീഡിയോ വ്യാജം; പരാതിയുമായി നടി രമ്യ സുരേഷ് പോലീസിനെ സമീപിച്ചു

Must Read

കൊച്ചി: നടി രമ്യ സുരേഷിൻ്റെ നഗ്ന വീഡിയോ വ്യാജം. പരാതിയുമായി രമ്യ സുരേഷ് പോലീസിനെ സമീപിച്ചു.
രൂപസാദൃശ്യമുള്ള യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് അവര്‍ പരാതി നല്‍കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് രമ്യ നേരിട്ടെത്തി പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി സൈബര്‍ സെല്ലിനും കരീലകുളങ്ങര പൊലീസിനും കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ആണ് നിലവിലെ അന്വേഷണം. ഞാന്‍ പ്രകാശന്‍, നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് രമ്യ സുരേഷ്.

ജൂണ്‍ ഒന്നിന് രമ്യയുടെ സുഹൃത്താണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെടുത്തിയത്. രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോക്ക് ഒപ്പം രമ്യയുടെ ചിത്രം കൂടി ചേര്‍ത്താണ് പ്രചാരണം. വീഡിയോ നവമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണ് നടി പരാതിയുമായി രംഗത്ത് വന്നത്.

Leave a Reply

Latest News

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും...

More News