Monday, November 23, 2020

കലാകാരനും ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റുമായ പ്രബീഷ്‌ ചക്കാലക്കല്‍ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

ന്ഥമരട്‌: കലാകാരനും ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റുമായ പ്രബീഷ്‌ ചക്കാലക്കല്‍ (44) ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ 11 നു കുണ്ടന്നൂര്‍ ബണ്ട്‌ റോഡി ല്‍ ഷൂട്ടിങ്ങിനിടെയാണ്‌ സംഭവം.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരടിലെ കൊച്ചിന്‍ കൊളാഷ്‌ എന്ന അമച്വര്‍ നാടക ക്ലബ്ബിന്റെ മുഖ്യഅവതാരകനായിരുന്നു. ഇവരുടെ യൂട്യൂബ്‌ ചാനലിന്‌ വേണ്ടിയുള്ള ചിത്രീകരണത്തിനിടെ സഹപ്രവര്‍ത്തകനോട്‌ വെള്ളം ആവശ്യപ്പെട്ടിരുന്നു.
വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞ്‌ വീഴുകയായിരുന്നു. റോഡിലിറങ്ങി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചിട്ട്‌ നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന്‌ പ്രബീഷിന്റെ വാഹനത്തില്‍ തന്നെയാണ്‌ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌.എബ്രിഡ്‌ ഷൈന്‍ സംവിധാനം ചെയ്‌ത കുംഫു മാസ്‌റ്റര്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്‌ വേണ്ടി പ്രബീഷ്‌ ശബ്‌ദം നല്‍കിയിരുന്നു.
ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റായി പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജെ.എസ്‌.ഡബ്ല്യു. സിമെന്റ്‌ ലിമിറ്റഡിലെ ഉദ്യോഗസ്‌ഥനാണ്‌. സി.എസ്‌.എസ്‌. സംസ്‌ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു.
പിതാവ്‌: ചക്കാലക്കല്‍ സി.പി. ജോസഫ്‌. മാതാവ്‌: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്കുശേഷം മരട്‌ മൂത്തേടം പള്ളിയില്‍.
Nthamarat: Artist and dubbing artist Prabeesh Chakkalakal (44) collapsed and died during the shooting. Yesterday at 11 am during the shooting on Kundannur Bund Road

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News