Sunday, September 26, 2021

പ്രണയം നടിച്ചു നിർബന്ധിത മതപരിവർത്തനം നടക്കുന്നത് ആശങ്കാജനകമാണെന്നു പ്രസ്താവിച്ചു എൻഎസ്എസും എസ്എൻഡിപി നേതൃത്വവും

Must Read

ചങ്ങനാശേരി: പ്രണയം നടിച്ചു നിർബന്ധിത മതപരിവർത്തനം നടക്കുന്നത് ആശങ്കാജനകമാണെന്നു പ്രസ്താവിച്ചു എൻഎസ്എസും എസ്എൻഡിപി നേതൃത്വവും.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ​യോ സ​മു​ദാ​യ​ത്തി​ന്‍റെ​യോ പ​രി​വേ​ഷം ന​ൽ​കു​ന്ന​തു ശ​രി​യ​ല്ല. രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​മ​ർ​ച്ച ചെ​യ്യേ​ണ്ട ബാ​ധ്യ​ത കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​ണ്ടെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ൻ ​നാ​യ​ർ പ​റ​ഞ്ഞു.

പ്ര​ണ​യം ന​ടി​ച്ചു​ള്ള നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ‍ർ​ത്ത​ന​ത്തി​ൽ വ​ശം​വ​ദ​രാ​കാ​തി​രി​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം. മ​ത​വി​ദ്വേ​ഷ​ത്തി​നെ​തി​രെ ജാ​തി​മ​ത​ഭേ​ദ​മ​ന്യെ എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണം.

മ​ത​വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും വ​ള​ര്‍ത്തി രാ​ജ്യ​ത്തെ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ നീക്കാൻ കൂ​ട്ടാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും എ​ന്‍എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​എ​ൻ​ഡി​പി യോഗം നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ത്യം പ​റ​യു​ന്ന​വ​രെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു കാ​ര്യ​മി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ ​പി ന​ദ്ദ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു തു​ഷാ​റി​ന്‍റെ പ്ര​തി​ക​ര​ണം. ലൗ ജിഹാദ് ഉണ്ടെന്ന് എസ്എൻഡിപി യോഗമാണ് ആദ്യം പറഞ്ഞതെന്നും തുഷാർ കൂട്ടിച്ചേർത്തു.

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ നാർക്കോട്ടിക് ജിഹാദ് വലിയ ചർച്ചയായ സാഹചര്യത്തിലാണ് എൻഎസ്എസിന്‍റെയും എസ്എൻഡിപിയുടെയും നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News