ഇനി മുൻകൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ; താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങൾക്ക് ആറ് മാസത്തെ വാടക വരെ മുൻകൂറായി വാങ്ങാനാകും; മാതൃകാ കുടിയായ്‌മ നിയമത്തിന് അംഗീകാരം നൽകി

ന്യൂഡൽഹി: ഇനി മുൻകൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങൾക്ക് ആറ് മാസത്തെ വാടക വരെ മുൻകൂറായി വാങ്ങാനാകും.

മാതൃകാ കുടിയായ്‌മ നിയമത്തിന് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് നിയമത്തിന് അംഗീകാരം നൽകിയത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് അയച്ചു കൊടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കുടിയായ്‌മ നിയമങ്ങൾ ഉചിതമായ രീതിയിൽ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിർമ്മാണം നടത്തുകയോ ചെയ്യാം.

നിയമ പ്രകാരം ഇനി മുൻകൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ. താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങൾക്ക് ആറ് മാസത്തെ വാടക വരെ മുൻകൂറായി വാങ്ങാനാകും. രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാൻ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. രാജ്യത്ത് ഊർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം . എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായിക്കും. ഭവന നിർമ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളെ സ്ഥാപനവൽക്കരിക്കാൻ മാതൃകാ കുടിയായ്മ നിയമം സഹായിക്കും.

വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞ വീടുകൾ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം സഹായിക്കും. വൻതോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് ഇത് ഒരു ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply