ഇനി സ്‌റ്റാ‌റ്റസായി ഷെയ‌ർ ചെയ്യുന്ന വീ‌ഡിയോയുടെ പ്രിവ്യുവും കാണാം, കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്‌സാപ്പ്

0

ഒരാളുടെ സ്‌റ്റാറ്റസിൽ വീഡിയോയുടെയോ വെബ്‌സൈറ്റിന്റെയോ ലിങ്ക് നൽകുന്ന സംവിധാനം ഇപ്പോൾ വാട്‌സാപ്പിലുണ്ട്. ഈ സംവിധാനത്തിൽ പുത്തൻ പരിഷ്‌കാരങ്ങൾക്ക് വാട്‌സാപ്പ് ഒരുങ്ങുന്നതായാണ് ലഭ്യമായ വിവരം. കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചില്ലെങ്കിലും ഇക്കാര്യങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങളും മറ്റും പ്രചരിക്കുന്നുണ്ട്. ഒരാളുടെ സ്‌റ്റാറ്റസിൽ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്‌താൽ നമുക്ക് ഇനി മുതൽ വീഡിയോയോ വെബ്‌സൈറ്റോ ഏതാണോ ഷെയ‌ർചെയ്‌തിരിക്കുന്നത് അതിലെ ഉള‌ളടക്കത്തിന്റെ ഒരു പ്രിവ്യുവും കാണാനാകും.ആരുടെയെങ്കിലും വീഡിയോയോ സൈറ്റോ നമുക്ക് ഷെയ‌ർ ചെയ്യണമെങ്കിൽ അതിലെന്താണെന്ന് ലിങ്ക് ക്ളിക്ക് ചെയ്‌ത് നോക്കാതെതന്നെ മനസിലാക്കാൻ ഇത് വളരെയധികം സഹായിക്കുമെന്ന‌ർത്ഥം. ഐഒഎസ് വേർഷനിൽ ഇത് നൽകിയെങ്കിലും ആൻഡ്രോയിഡ് വേർഷൻ ലഭ്യമായിട്ടില്ല. വൈകാതെ ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് വേർഷനുകൾ ലഭ്യമാകും.ഒരു സന്ദേശത്തിന് മറുപടി നൽകുന്നതിന് മറുപടി ബട്ടൻ എളുപ്പവഴിയായി ചേർക്കാനും വാട്‌സാപ്പ് ആലോചിക്കുന്നുണ്ട്. ഇതുവഴി അൽപം കൂടി ലളിതമായും എളുപ്പത്തിലും ഒരു കമന്റിന് മറുപടി നൽകാം. നിലവിൽ മറുപടി ഒരു കമന്റിന് മറുപടി നൽകുമ്പോൾ ആർക്കാണ് മറുപടി നൽകിയതെന്നെല്ലാം തെറ്റിദ്ധാരണകൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ ഈ അപ്ഡേ‌റ്റ് സഹായകമാകുമെന്നാണ് സൂചന. നിലവിൽ ഇമോജി വഴി ഒരു മെസേജിനോട് പ്രതികരിക്കുന്ന രീതിയുണ്ട് ഇതുപോലെയാകും പുതിയ അപ്ഡേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here