Monday, April 12, 2021

തൃശൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

Must Read

മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: മുൻ മന്ത്രി കെ.ജെ ചാക്കോ(91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.കാഞ്ഞിരപ്പള്ളിയുടെ രാഷ്ടിയ – സാംസ്കാരിക-വ്യവസായ മേഖലകളില്‍ നിര്‍ണ്ണയ കസ്വാധിനം ചെലുത്തിയ വ്യക്തിയാണ്കെ.ജെ....

പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ൻമെന്റ്...

രാജസ്ഥാനിലെ ബാരൻ ജില്ലയില ഛബ്ര പട്ടണത്തിൽ സാമുദായിക കലാപത്തെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി

കോട്ട: രാജസ്ഥാനിലെ ബാരൻ ജില്ലയില ഛബ്ര പട്ടണത്തിൽ സാമുദായിക കലാപത്തെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി. രണ്ടു യുവാക്കൾക്കു കുത്തേറ്റതാണു സംഘർഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു....

തൃശൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. പ്രത്യക അന്വേഷണ സംഘമാണ് പ്രതിയെ കൊടൈക്കനാലിൽ നിന്നും പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. അന്തിക്കാട് സ്വദേശികളായ പ്രവീഷ്, ജയദാസ് എന്നിവരെ കാറിൽ തട്ടികൊണ്ട് പോയി മർദ്ധിച്ച വശരാക്കി വഴിയരികിൽ തള്ളുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ മൂന്ന് പേരായ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതിയായ കായകുരു രാഗേഷ് തന്ത്രപരമായി രക്ഷപെട്ടു. നിരവധി സ്റ്റേഷനുകളിലായി തട്ടി കൊണ്ട് പോകൽ, റോബറി, തുടങ്ങി 52 ക്രമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. തൃശൂർ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലകുട ഡിവൈഎസ്പി സിആർ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പലയിടങ്ങളിലും അന്വേഷണം തുടർന്നു. ഇതിനിടെയാണ് കായ്കുരു രാഗേഷ് കൊടൈകനാലിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്.

തുടർന്ന് പ്രത്യേക അന്വേഷണസംഘം കൊടൈകനാൽ പരിസരങ്ങളിൽ പരിശോധന നടത്തി. കാടിനുള്ളിലെ ആൾ താമസം ഇല്ലാത്ത ഒളിസങ്കേതത്തിൽ നിന്ന് സാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English summary

Notorious goonda arrested in Thrissur kidnapping and attempted murder case

Leave a Reply

Latest News

സുപ്രിം കോടതി ജഡ്ജുമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺറൻസിലൂടെ വാദം കേൾക്കും

ദില്ലി: കൊവിഡ് പ്രതിസന്ധി സുപ്രീം കോടതിയിലും. സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാരും കൊവിഡ് ബാധിതരായ സാഹചര്യമാണുള്ളത്. എന്നാൽ ഈ പ്രതിസന്ധി കോടതിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും...

More News