മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം പത്താം തിയതി ഹാജരാകാനാണ് സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്.
മുന്‍പ് നവംബര്‍ ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. Notice from the Enforcement Directorate to CM Raveendran Additional Private Secretary to the Chief Minister