‘അങ്ങനെയൊന്നും പോകാൻ പറ്റില്ല അച്ഛന്..’; കുടുംബത്തെ ഏറെ സ്നേഹിച്ചിരുന്നു അദ്ദേഹം; ഹാസ്യ നടൻ കൃഷ്ണൻകുട്ടി നായരെ കുറിച്ച് മകൻ ശിവകുമാർ സംസാരിക്കുന്നു..

0

മലയാള ചലച്ചിത്രരംഗത്തെ മികച്ച അഭിനേതാവും ശ്രദ്ധേയനായ ഹാസ്യനടനുമായിരുന്നു കൃഷ്ണൻകുട്ടി നായർ. പ്രധാനമായും ഹാസ്യവേഷങ്ങളാലാണ് അദ്ദേഹം അറിയപ്പെടുന്നത്. വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം ഹാസ്യരംഗത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന കെ കൃഷ്ണൻ കുട്ടി നായരേ കുറിച്ച് മീഡിയമംഗളത്തോട് സംസാരിക്കുകയാണ് മകൻ ശിവകുമാർ.

എന്തുവന്നാലും കുടുംബം നോക്കിയിരുന്ന ഒരു നല്ല ഗൃഹനാഥൻ ആയിരുന്നു കൃഷ്ണൻ കുട്ടി നായർ എന്ന് മകൻ പറയുന്നു. ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഒരുപാട് കഷ്ടപ്പെട്ടാണ് അച്ഛൻ അത്രയും ഉയർന്ന നിലയിലുള്ള കലാകാരനായത്. അച്ഛൻ ഇപ്പോഴും അടുത്തുണ്ടെന്നും അങ്ങനെ ഒന്നും അച്ഛന് പോവാൻ പറ്റില്ലെന്നും ശിവകുമാർ പറയുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here