മൾബറി (mulberry) എന്ന പഴത്തെ കുറിച്ച് അധികം പേർക്കും അറിയില്ല. ഈ കുഞ്ഞൻപഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

0

മൾബറി (mulberry) എന്ന പഴത്തെ കുറിച്ച് അധികം പേർക്കും അറിയില്ല. ഈ കുഞ്ഞൻപഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിയ്ക്ക്.
ഇതിലെ ജീവകങ്ങൾ, ധാതുക്കൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.

ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും മൾബറി പഴത്തിലുണ്ട്. കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.മൾബറി പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ റുജുത ദിവേകർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബെറിയിൽ അടങ്ങിയിട്ടുള്ള കരോട്ടിനും സിയാക്സാന്തിനും കണ്ണിന്റെ ആരോ​ഗ്യത്തിന് ​​ഗുണം ചെയ്യുമെന്നും റുജുത പറഞ്ഞു.

പോഷകാഹാര വിദഗ്ധൻ പറയുന്നതനുസരിച്ച്, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് മൾബറി. വിറ്റാമിൻ കെ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മൾബറി. ദഹനത്തെ സഹായിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കു‍കയും മോണരോഗങ്ങളും തടയുകയും ചെയ്യുന്നതായി അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here