Tuesday, April 20, 2021

അറസ്റ്റിനെ ഭയപ്പെടുന്നില്ല, തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കടക്കം പങ്കുണ്ടെന്നും കെ.എം. ഷാജി എം.എൽ.എ

Must Read

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു

കണ്ണൂർ ∙ കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയെ ചുവപ്പു പട്ടികയിൽ (റെഡ് ലിസ്റ്റ്) ഉള്ള രാജ്യങ്ങളിൽ...

കണ്ണൂർ: മുസ്ലിം ലീഗ്‌ നേതാവ്‌ കെ.എം. ഷാജി എം.എൽ.എയെ വിജിലൻസ്‌ ചോദ്യം ചെയ്‌തു. കണ്ണൂർ വിജിലൻസ്‌ ഓഫിസിൽ ഡിവൈ.എസ്‌.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ. അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ടു കോഴ്‌സ്‌ അനുവദിച്ചതിെൻറ ഭാഗമായി കെ.എം. ഷാജി മാനേജ്‌മെൻറിൽനിന്ന്‌ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്‌ കേസ്‌. 2014ലാണ്‌ കേസിനാസ്‌പദമായ സംഭവം.

വി​ജി​ല​ൻ​സ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​തു​പ്ര​കാ​രം വൈ​കീ​ട്ട്‌ മൂ​ന്നോ​ടെ​യാ​ണ്‌ ഷാ​ജി വി​ജി​ല​ൻ​സ്​ ഒാ​ഫി​സി​ൽ എ​ത്തി​യ​ത്‌. ന​ട​ന്ന​ത്​ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ൽ മാ​ത്ര​മാ​ണെ​ന്നും വീ​ണ്ടം ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഷാ​ജി​യെ വി​ളി​പ്പി​ക്കു​മെ​ന്നും​ ഡി​വൈ.​എ​സ്‌.​പി പ​റ​ഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ മൊ​ഴി​യാ​ണ്​ രേ​​ഖ​​പ്പെ​ടു​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ ​അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്​. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്ത​ണം. കേ​സ്​ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഷാ​ജി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇൗ ​രേ​ഖ​ക​ൾ അ​നു​സ​രി​ച്ച്​ ഷാ​ജി​യ​ട​ക്കം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി വ​രും.

ചോദ്യംചെയ്യലിൽ കൃത്യമായി ഉത്തരം നൽകിയെന്നും തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ.എം. ഷാജി എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ചോദ്യം ചെയ്യൽ നടപടിക്രമം മാത്രമാണ്. അതിനാൽ, അറസ്റ്റിനെ ഭയപ്പെടുന്നില്ല. എനിക്കെതിരെയുള്ള ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കടക്കം പങ്കുണ്ടെന്നും കെ.എം. ഷാജി എം.എൽ.എ പറഞ്ഞു.

English summary

Not afraid of arrest. KM also said that the Chief Minister was involved in the conspiracy against me. Shaji MLA

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News