Monday, January 17, 2022

ചോദിച്ച പണം നൽകിയില്ല; ഹൃദ്രോഗിയുടെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്; നൂറനാട് സിഐ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി; വിവാദങ്ങൾ ഒഴിയാതെ നൂറനാട് പോലീസ്

Must Read

ചോദിച്ച പണം നൽകാത്തതിനെ തുടർന്ന് യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്. ആലപ്പുഴ ജില്ലയിലെ നൂറനാട്ടാണ് സംഭവം. വഴിയോരത്ത് കച്ചവടം നടത്തുന്ന നൂറനാട് സ്വദേശി ശ്രീകുമാറിന്റെ കടയാണ് സിഐടിയു യൂണിയന്‍ നേതാവ് തല്ലിത്തകര്‍ത്തത്.

കെ.പി.റോഡിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണെന്നും വഴിയരികില്‍ ക്യാമറ മറയ്ക്കുന്ന കട മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിലപാട്. എന്നാൽ പ്രദേശത്തെ മറ്റൊരു കടയും ഒഴിപ്പിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു.

ഹൃദ്രോഗിയായ ശ്രീകുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം വഴിയരികില്‍ പച്ചക്കറിക്കട തുടങ്ങിയത്. സിഐടിയു നേതാവ് ആവശ്യപ്പെട്ട പണം കൊടുക്കാതായതോടെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീകുമാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് വിഭാഗമെത്തിയാണ് കട തകര്‍ത്തു കളഞ്ഞത്. എന്നാല്‍ സമീപത്തുള്ള മറ്റ് കടകളെല്ലാം അവിടെത്തെന്നെ തുടരുന്നുണ്ട്.

നൂറനാട് സിഐ എത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ശ്രീകുമാറിന്റെ പരാതി. മനുഷ്യാവകാശ കമ്മിഷനും, ഡിജിപിക്കും അടക്കം പരാതി നല്‍കി. ഇനി ജീവിതത്തിന് എന്തു വഴിയെന്ന് അറിയില്ലെന്ന് ശ്രീകുമാര്‍ പറയുന്നു. വഴിയരികിലെ എല്ലാ അനധികൃത കടകളും ഒഴിപ്പിച്ചെന്നും പൊതുമരാമത്ത് വകുപ്പിന് സംരക്ഷണം നല്‍കാനാണ് പോലീസ് എത്തിയതെന്നും നൂറനാട് സി.ഐ. പറയുന്നു.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയെ ശ്രീകുമാര്‍ ആക്ഷേപിച്ചു സംസാരിച്ചു. ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥരുടെ മനോധൈര്യം കെടുത്തുമെന്നും നൂറനാട് സി.ഐ. പറഞ്ഞു. ചങ്ങനാശേരി സ്വദേശികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതടക്കം ഗുരുതരമായ ആരോപണങ്ങളുടെ നടുവിലാണ് നിലവില്‍ നൂറനാട് പോലീസ്.

സിവില്‍ കേസിന്റെ പേരില്‍ നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാക്കള്‍ക്കെതിരേയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തത്. യുവാക്കള്‍ പോലീസിനെ കൈയേറ്റം ചെയ്‌തെന്നായിരുന്നു പോലീസിന്റെ വിശദീകരണം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാക്കള്‍ക്ക് ജാമ്യം നിഷേധിക്കുകയും ജയിലിലാവുകയും ചെയ്തു.

എന്നാല്‍ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് കള്ളക്കേസെടുത്തെന്നായിരുന്നു യുവാക്കളുടെ വാദം. ഇതിന് തെളിവായി പോലീസ് സ്‌റ്റേഷനില്‍നിന്ന് റെക്കോഡ് ചെയ്ത ചില വീഡിയോകളും ഇവര്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Latest News

നിങ്ങൾ ഒരു ആൻഡ്രോയ്ഡ് ഉപയോക്താവാണോ?..എങ്കിൽ ചതിക്കപ്പെടാൻ സാധ്യതയുണ്ട്; ഫോണിനും സ്വകാര്യത ഉറപ്പ് വരുത്താൻ ഉടനടി ഈ 6 സെറ്റിംഗ്‌സുകൾ തിരുത്തണം..

ഇന്ന് നമുക്കിടയിൽ സ്മാർട്ട്ഫോൺ ഇല്ലാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാകൂ. അതിൽ ഭൂരിപാകം പേരും ആൻഡ്രോയ്ഡ് ഉപയോക്താക്കളാണ്. പലരും അവരുടെ ജീവിതത്തിലെ രഹസ്യ സൂക്ഷിപ്പുകാരനായിട്ടാണ് മൊബൈൽ...

More News