വീട്ടിലേക്ക് കൊണ്ടുപോകാന്‍ വഴിയില്ല, റോഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ അജ്ഞാതർ കത്തിച്ചു; പെരുവഴിയിലായി യുവാവ്

0

എടത്വാ: വീട്ടിലേക്ക് കൊണ്ടുപോകാൻ മാർഗ്ഗമില്ലാത്തതിനാൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചു. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടകത്തിൽ ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ഓട്ടോ റിക്ഷ വീട്ടിലേക്ക് കയറ്റാൻ വഴി ഇല്ലാത്തതിനാൽ വീടിന് സമീപമുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

രാത്രി 8.30-ന് രോഗികളായ അച്ഛനും, അമ്മക്കുമുള്ള മരുന്നു വാങ്ങി റോഡ്‌ സൈഡിൽ ഓട്ടോ പാർക്ക് ചെയ്ത ശേഷം ശരത്ത് വീട്ടിൽ പോയി. ഓട്ടോയിൽ നിന്ന് തീകത്തുന്ന വിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് ശരത്ത് സ്ഥലത്ത് എത്തിയത്. നാട്ടുകാരും ശരത്തും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ പൂർണ്ണമായി കത്തിയിരുന്നു.

കഴിഞ്ഞ വെള്ളപ്പൊക്ക സമത്ത് ശരത്തിന്റെ ആയിരത്തിലധികം താറാവുകൾ തീറ്റ ലഭിക്കാത്തതിനെ തുടർന്ന് ചത്തിരുന്നു. ഈ ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ സുജാത കണ്ണ് ഓപ്പറേഷനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്.

Leave a Reply