Wednesday, July 28, 2021

‘ആരേക്കൊണ്ടും വെള്ളം കുടിപ്പിക്കില്ല;കൈയേറിവെച്ചിരുന്ന പൊതുകിണർ പഞ്ചായത്ത് അധികൃതർ തിരിച്ചുപിടിക്കുന്നതിനിടെ വീട്ടമ്മയുടെ ആത്മഹത്യാശ്രമം

Must Read

വള്ളംകുളം: കൈയേറിവെച്ചിരുന്ന പൊതുകിണർ പഞ്ചായത്ത് അധികൃതർ തിരിച്ചുപിടിക്കുന്നതിനിടെ വീട്ടമ്മയുെട ആത്മഹത്യാശ്രമം. പുത്തൻകാവുമല ഹിന്ദുമിഷൻ സ്കൂളിന് സമീപമുള്ള കിണർ ഒരാൾ കുറച്ചുനാളായി കൈയടക്കി വെച്ചിരിക്കുന്നെന്ന് പഞ്ചായത്തിന് പരാതി കിട്ടിയിരുന്നു. മറ്റാരെയും ഇവിടെനിന്ന് വെള്ളം എടുക്കാനും ഇവർ സമ്മതിച്ചിരുന്നില്ല.

പഞ്ചായത്ത് അടുത്തിടെ കിണറിനെ സർക്കാർ ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി. സമീപവാസികൾക്ക് വെള്ളംനൽകാനായി ഇതിൽ മോട്ടോർ വെയ്ക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള ഞായറാഴ്ച സ്ഥലത്തെത്തി വിവരം വ്യക്തിയെ ധരിപ്പിച്ചു. എന്നാൽ, ഇവർ വഴങ്ങിയില്ല. തുടർന്ന് തിരുവല്ല പോലീസും സ്ഥലത്തെത്തി. കിണർ പഞ്ചായത്തിന്റെ അധികാര പരിധിയിലാണെന്ന് പറഞ്ഞു.

ഇതിനിടെയാണ് കിണർ കൈയടക്കിവെച്ചിരുന്നതായി ആരോപിക്കപ്പെടുന്ന വീട്ടിലെ സ്ത്രീ ആത്മഹത്യാശ്രമം നടത്തിയത്. ‘ആരേക്കൊണ്ടും വെള്ളം കുടിപ്പിക്കില്ലെന്ന്’ പറഞ്ഞ് കിണറ്റിൽ ചാടാനൊരുങ്ങിയ ഇവരെ പോലീസും നാട്ടുകാരും ചേർന്ന് ബലമായി പിന്തിരിപ്പിച്ചു. കിണർ പഞ്ചായത്തിന്റെ അധീനതയിലാക്കി.

Leave a Reply

Latest News

പിറവത്ത് കള്ളനോട്ട് നിർമ്മാണ സംഘത്തെ പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരകനെ അങ്കമാലിയിൽ നിന്നും പിടികൂടി

കൊച്ചി : പിറവത്ത് കള്ളനോട്ട് നിർമ്മാണ സംഘത്തെ പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരകനെ അങ്കമാലിയിൽ നിന്നും പിടികൂടി. കള്ളനോട്ട് അച്ചടിക്കാൻ നേതൃത്വം നൽകിയ പത്തനംതിട്ട കോന്നി സ്വദേശി...

More News