Wednesday, July 28, 2021

അഭ്യൂഹങ്ങൾക്ക് വിരാമം; സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരും

Must Read

മാഡ്രിഡ്‌: അഭ്യൂ​ഹങ്ങൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരും. അഞ്ച് വർഷത്തേക്ക് മെസി ബാഴ്സലോണയുമായി കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്

മെസിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിന് തടസം. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. നിലവില്‍ മെസിക്ക് 1200 കോടിയലധികമാണ് വാര്‍ഷിക പ്രതിഫലമായി നല്‍കിയിരുന്നത്. അത് നല്‍കാനാവില്ലെന്നാതായിരുന്നു ക്ലബിന്റെ പ്രതിസന്ധി.

എന്നാൽ ബാഴ്സയുമായി കരാർ പുതുക്കുമെന്ന് താരം അറിയച്ചതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ അവസാനിച്ചിരുന്നു. 2004 മുതല്‍ ബാഴ്‌സയുടെ താരമാണ് മെസി.

Leave a Reply

Latest News

അഭിറാം ഏഴാംക്ലാസിലും ഹബീബ് പത്താംക്ലാസിലുമാണ്, ഇവർ ചില്ലറക്കാരല്ല;മദ്യപിച്ച് വളയം പിടിച്ചാൽ ഇനി വാഹനം ഓടില്ലാത്ത ഉപകരണം വികസിപ്പിച്ച വിദ്യാര്‍ഥികള്‍

അഭിറാം ഏഴാംക്ലാസിലും ഹബീബ് പത്താംക്ലാസിലുമാണ്. ഇവർ ചില്ലറക്കാരല്ല. മദ്യപിച്ച് വളയം പിടിച്ചാൽ ഇനി വാഹനം ഓടില്ലാത്ത ഉപകരണം വികസിപ്പിച്ച വിദ്യാര്‍ഥികള്‍. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ...

More News