Wednesday, October 27, 2021

നിര്‍ണായകതസ്‌തികകളില്‍ ഐ.എ.എസുകാരില്ല; ഫയലുകള്‍ കെട്ടിക്കിടക്കുന്നു

Must Read

തിരുവനന്തപുരം : നിര്‍ണായകതസ്‌തികകളില്‍ ഐ.എ.എസുകാരില്ല; ഫയലുകള്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രശ്‌നം ചര്‍ച്ചയായി. മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരില്‍ മിക്കവര്‍ക്കും ഒന്നിലേറെ ചുമതലകളുണ്ട്‌.
റവന്യൂ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എ. ജയതിലക്‌ അവധിയില്‍ പ്രവേശിച്ചതോടെ ചുമതല ട്വിങ്കു ബിസ്വാളിനു നല്‍കി. ധനകാര്യ അഡീ. സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ്ങിനു നികുതിവകുപ്പിന്റെ അധികച്ചുമതലയുണ്ട്‌. ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗേഡയ്‌ക്ക്‌ ആയുഷ്‌ വകുപ്പിന്റെയും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ്‌ ഹനീഷിനു സ്‌പോര്‍ട്‌സ്‌, യുവജനക്ഷേമവകുപ്പുകളുടെയും ചുമതല. എസ്‌.സി/എസ്‌.ടി. ഡയറക്‌ടര്‍ ടി.വി. അനുപമയ്‌ക്കു വനിതാ-ശിശുക്ഷേമവകുപ്പിന്റെയും ജെന്‍ഡര്‍ പാര്‍ക്ക്‌ സി.ഇ.ഒയുടെയും അധികച്ചുമതല നല്‍കി. ചരക്ക്‌ സേവനനികുതി വകുപ്പ്‌ അഡീ. കമ്മിഷണര്‍ എബ്രഹാം റെന്നിനു ലോട്ടറി വകുപ്പിന്റെയും മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടര്‍ ഡി. ബാലമുരളിക്കു ഗ്രാമവികസനവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ചുമതല നല്‍കി. സര്‍വേ ഡയറക്‌ടര്‍ ശീറാം സാംബശിവ റാവുവിന്‌ മരാമത്തുവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയുടെയും സ്‌പോര്‍ട്‌സ്‌ ഡയറക്‌ടര്‍ ജെറോമിക്‌ ജോര്‍ജിനു ലാന്‍ഡ്‌ ബോര്‍ഡിന്റെയും അധികച്ചുമതല നല്‍കി. ഭക്ഷ്യസുരക്ഷാ കമ്മിഷണറായി ഗ്രാമവികസനവകുപ്പ്‌ കമ്മിഷണര്‍ വി.ആര്‍. വിനോദിനെ നിയമിച്ചു. മരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ്‌ സിങ്‌ കേന്ദ്ര ഡെപ്യൂട്ടേഷന്‌ അനുമതിതേടി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News