Sunday, September 19, 2021

എന്‍.കെ. അക്ബറിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Must Read

കൊച്ചി: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ഇടതു സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്‍റ് എം.ആർ. അനില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. എതിര്‍ കക്ഷികള്‍ക്കു നോട്ടീസ് നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗു​രു​വാ​യൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ത​ള്ളി​യി​രു​ന്നു. പ​ത്രി​ക​യ്‌​ക്കൊ​പ്പം ന​ല്‍​കു​ന്ന ഫോം-​ബി​യി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​പ്പി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ള്ളി​യ​ത്. ഇ​ത്ത​രം അ​പാ​ക​ത​യു​ള്ള പ​ത്രി​ക​ക​ള്‍ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ സ്വീ​ക​രി​ച്ചെ​ന്നും നി​വേ​ദി​ത​യു​ടെ പ​ത്രി​ക ത​ള്ളി​യ​തു വി​വേ​ച​ന​മാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​നി​ല്‍​കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ൻ. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കും എ​ൻ.​കെ. അ​ക്ബ​റി​നും പു​റ​മെ കെ.​എ​ന്‍.​എ. ഖാ​ദ​ര്‍, സി.​പി. ദി​ലീ​പ്, അ​ഷ​റ​ഫ് വ​ട​ക്കൂ​ട്ട്, ആ​ന്‍റ​ണി, കു​മാ​ര​ന്‍, ഹാ​രി​സ് ബാ​ബു, നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കാ​ൻ ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫ് നി​ര്‍​ദേ​ശം ന​ല്കി.

Leave a Reply

Latest News

30 വർഷംമുൻപ് നഷ്ടപ്പെട്ട അരപ്പവൻ സ്വർണമോതിരം തൊഴിലുറപ്പ് തൊഴിലാളികളിലൂടെ തിരിച്ചുകിട്ടി

കണിച്ചാർ: 30 വർഷംമുൻപ് നഷ്ടപ്പെട്ട അരപ്പവൻ സ്വർണമോതിരം തൊഴിലുറപ്പ് തൊഴിലാളികളിലൂടെ തിരിച്ചുകിട്ടി.കൊളക്കാട് താന്നിക്കുന്നിലെ മണ്ണാറുകുളത്ത് തങ്കച്ചന്റെ മോതിരമാണ് തിരിച്ചുകിട്ടിയത്. കണിച്ചാർ പഞ്ചായത്തിലെ 11-ാം വാർഡിലെ തങ്കച്ചന്റെ...

More News