Sunday, September 20, 2020

സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വര്‍ണക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

Must Read

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ....

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വര്‍ണക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരെ അന്വേഷണം നീളുന്നതിനിടെയാണ് തീപിടിത്തം സംഭവിച്ചതെന്നും തീപിടിത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെും പ്രേമചന്ദ്രന്‍ കത്തില്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രേമചന്ദ്രന്‍ കത്തയിച്ചിട്ടുണ്ട്.

അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ലാത്തി വീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടന്നു. കണ്ണൂര്‍, കൊച്ചി, കോഴിക്കോട് ജില്ലകളിലും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.

സെക്രട്ടറിയിലേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ചാണ് പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നത്. തീപിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റില്‍ ഇങ്ങനെയൊരു തീപിടിത്തം ഉണ്ടാകുന്നത് യാദൃച്ഛികമല്ല. പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇത് ആസൂത്രിതമാണ്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇങ്ങനെ തീപിടിക്കാനുള്ള ഒരു സാധ്യതയും അവിടെയില്ല. തീപിടിത്തമുണ്ടായ ഓഫീസില്‍ സെന്‍ട്രലൈസ്ഡ് എസിയുണ്ട്. സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

English summary

NK Premachandran writes letter to Prime Minister Narendra Modi asking him to include the Secretariat fire in the NIA probe into the gold smuggling case.

Leave a Reply

Latest News

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഇരയുടെ...

അമേരിക്ക ടിക് ടോക്ക് വിലക്ക് ഈ മാസം 27 വരെ നീട്ടിവെച്ചു

വാഷിങ്ടണ്‍: ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനുള്ള ഡൗണ്‍ലോഡിങ് വിലക്ക് ഈ മാസം 27 വരെ നീട്ടിവെക്കുന്നതായി യുഎസ് വാണിജ്യ വകുപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചു. 'സമീപകാലത്തെ...

More News