Friday, November 27, 2020

ബീഹാറിൽ നിതീഷ്‌കുമാർ മുഖ്യമന്ത്രി, എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

Must Read

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു....

ന്യൂഡൽഹി: ബീഹാറിൽ നാലാം തവണയും മുഖ്യമന്ത്രി പദവിയിലേറി നിതീഷ്‌കുമാർ. പുതിയ എൻ.ഡി.എ സർക്കാർ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ മേൽനോട്ടത്തിൽ ഇന്നലെ പാട്‌നയിൽ ചേർന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം ഒറ്റക്കെട്ടായി നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് നിതീഷും എം.എൽ.എമാരും ഗവർണർ ഫാഗു ചൗഹാനുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനത്തിന്റെ പേരിൽ ജനങ്ങൾ ഒരു അവസരം കൂടി നൽകിയിരിക്കുകയാണെന്നും വികസനപ്രവർത്തനങ്ങൾ ഒരു കുറവുമില്ലാതെ തുടരുമെന്നും നിതീഷ് കുമാർ പ്രതികരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പ് വിഭജനവും മന്ത്രിസഭ ചേരുന്നതും സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രധാന വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്നതാണ് ഇനി നിർണായകം.243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻ.ഡി.എ ഭരണം പിടിച്ചത്. മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ സുശീൽ മോദിക്ക് പകരം കത്തിഹാർ എം.എൽ.എയും ആർ.എസ്.എസ് നേതാവുമായ താർകിഷോർ പ്രസാദാകും ഉപമുഖ്യമന്ത്രിയെന്നാണ് സൂചന. താർകിഷോർ പ്രസാദിനെ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബി.ജെ.പി അട്ടിമറിച്ചുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബി.ജെ.പി വോട്ടെണ്ണൽ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകൾ ആർ.ജെ.ഡിക്ക് നഷ്ടമായത്. തപാൽവോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ട്. 900 ത്തോളം തപാൽവോട്ട് അസാധുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.ബാഗൽപൂർ എം.എൽ.എ അജീത് ശർമയെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കോൺഗ്രസിൽ ഉടലെടുന്ന ഭിന്നത പരിഹരിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ നിയോഗിച്ചു. കോൺഗ്രസ് എം.എൽ.എമാരെ എൻ.ഡി.എ അടർത്തിയെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. New Delhi: Nitish Kumar has been elected Bihar Chief Minister for the fourth time. The new NDA government headed by Nitish Kumar will be sworn in at the Raj Bhavan at 4 pm today

Leave a Reply

Latest News

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്....

അർജന്റീനയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഭൗതികശരീരം സംസ്‌കരിക്കുക അർജന്റീന പ്രസിഡണ്ടിന്റെ ഔദ്യോഗിക ഓഫീസ് സ്ഥിതി ചെയ്യുന്ന കാസ റൊസാദയുടെ പരിസരത്ത്. 1986-ൽ ലോകകപ്പ് നേടിയ അർജന്റീനയിൽ തിരിച്ചെത്തിയ മറഡോണയും ടീമംഗങ്ങളും ജനങ്ങളെ അഭിവാദ്യം...

ദേശീയ പണിമുടക്ക്: കേരളത്തിൽ പൂർണം, പൊതുഗതാഗതം നിശ്ചലം

ദേശീയ പണിമുടക്ക് സംസ്ഥാനത്തും പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കൊച്ചി മെട്രോ ഒഴികെ പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ...

More News