ബെംഗളൂരു: ‘ഞാൻ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ്–19 ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന് നമ്മളെ രക്ഷിക്കും’ –വിവാദ ആൾദൈവം നിത്യാനന്ദ.
പൊതുസ്ഥലങ്ങളിൽനിന്നു വിട്ടുനിന്നാൽ കൊറോണ വൈറസ് പകരുന്ന സാഹചര്യം ഒരുവിധം തടയാനാകുമെന്നാണ് ലോകരാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദേശം. എന്നാൽ ഇതിനെ ആക്ഷേപിച്ച് വിവാദ ആൾദൈവം നിത്യാനന്ദ.
പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിരന്തരം സമൂഹമാധ്യമങ്ങളിൽ എത്താറുള്ള നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.