നിഷ കാൽ തളർന്ന് എഴുന്നേറ്റു നടക്കാൻ വയ്യാത്ത അവസ്ഥയിൽ; ഭർത്താവിനും അഞ്ചു മക്കൾക്കുമൊപ്പം ഇവർ കഴിഞ്ഞത് ഒരു ഒറ്റമുറി വീട്ടിൽ; കുഞ്ഞിന്റെ മരണത്തിലെ കള്ളി വെളിച്ചത്തായത് ‘പൂച്ച കരയുന്ന ശബ്ദമെന്ന’ കള്ളം കാരണം; നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറെ

0

കോട്ടയം: നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അച്ഛനെ പോലീസ് ചോദ്യം ചെയ്യും. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സംഭവ സമയത്ത് നിഷയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്ത കുട്ടിയോട് പറഞ്ഞിരുന്നെന്ന് നിഷ പോലീസിന് മൊഴി നൽകി. ഇത് പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. പെയിന്റിങ് തൊഴിലാളിയായ സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. നിഷ കാൽ തളർന്ന് എഴുന്നേറ്റു നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്.

കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നും പറഞ്ഞ് ഇവർ തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ അയൽവാസി ആശാവർക്കറെ വിവരമറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസിലായത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടത്. നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് പണിക്കു പോയിരുന്നു. കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. നിഷയുടെ ഇടത് കാലിനു ജന്മനാ ശേഷിക്കുറവുള്ളതാണ്. തനിയെ നടക്കാനും ബുദ്ധിമുട്ടുണ്ട്.

15, അഞ്ച്, മൂന്ന് വയസ്സുകൾ വീതമുള്ള മൂന്നുപെൺകുട്ടികളും, ഒൻപത്, ഒന്നര വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് സുരേഷിനും നിഷയ്ക്കും ഉള്ളത്. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അയൽവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവർ ഗർഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയൽവാസികളിൽ നിന്ന് മറച്ച് വെച്ചിരുന്നു. കുടുംബത്തിലെ ഏഴുപേർ അഞ്ചുവർഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളിൽ തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവർഷം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാർഡംഗം പറഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽനിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകിയിരുവെന്ന് അദ്ധ്യാപകർ പറയുന്നു. നിഷ ഗർഭിണിയായിരുന്ന വിവരം അയൽവാസികളിൽനിന്നും സ്‌കൂളിലെ അദ്ധ്യാപകരോടും മറച്ചുവെച്ചിരുന്നു.

വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോൾ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചിൽ കേട്ട് സംശയം തോന്നിയ ഇവർ അയൽവാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാർഡിലെ ആശാവർക്കർ ശാലിനിയെ സംഭവം അറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തുന്നത്. നിഷയെ പൊലീസ് നിരീക്ഷണത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply