ഒരു പൊടിക്ക് സ്പീഡ് കുറച്ച് പറയൂട്ടോ… ഉള്‍ട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ലെക്കേഷനില്‍ കെപിഎസി ലളിതയുമായുള്ള ഷൂട്ടിംഗ് അനുഭവം പറയുകയാണ് നിര്‍മല്‍പാലാഴി

0

കോഴിക്കോട്: ഒരു പൊടിക്ക് സ്പീഡ് കുറച്ച് പറയൂട്ടോ… ഉള്‍ട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ലെക്കേഷനില്‍ കെപിഎസി ലളിതയുമായുള്ള ഷൂട്ടിംഗ് അനുഭവം പറയുകയാണ് നിര്‍മല്‍പാലാഴി. സണ്‍ഡേ ഹോളിഡേ, ഉള്‍ട്ട തുടങ്ങിയ ചിത്രങ്ങളില്‍ കെപിഎസി ലളിതയ്ക്കാപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ഉ​ള്‍​ട്ട എ​ന്ന സി​നി​മ​യി​ല്‍ മു​ഴു​നീ​ള ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കേ​യാ​യി​രു​ന്നു ല​ളി​ത​ച്ചേ​ച്ചി​യു​ടെ ഉ​പ​ദേ​ശം. അ​തോ​ടെ ഷോ​ട്ട് ഓ​കെ​യാ​യി. ആ ​അ​നു​ഭ​വം ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല. വ​ള​രെ സ്‌​നേ​ഹ​ത്തോ​ട അ​ടു​ത്തി​രു​ത്തി ഷൂ​ട്ടിം​ഗി​നി​ട​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ത​രു​മാ​യി​രു​ന്നു ല​ളി​ത​ചേ​ച്ചി. വി​യോ​ഗം വ​ള​രെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. കോ​ഴി​ക്കോ​ട് ദൈ​വ​മേ കാ​ത്തോ​ളീ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് കാ​ര​ണം.

ഈ ​ഒ​രു രീ​തി​ത​ന്നെ​യാ​യി​രു​ന്നു സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി നി​ന്നി​രു​ന്ന കാ​ല​ത്തോ​ളം കെ​പി​എ​സി ല​ളി​ത എ​ന്ന അ​ഭി​നേ​ത്രി തു​ട​ര്‍​ന്നു​പോ​ന്നി​രു​ന്ന​ത്. വ​ലു​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​രോ​ടു പെ​രു​മാ​റു​ന്ന അ​വ​ര്‍ സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല പു​റ​ത്തും സ​ഹ​താ​ര​ങ്ങ​ള്‍​ക്ക് അ​മ്മ ത​ന്നെ​യാ​യി​രു​ന്നു.

നാ​ട​ക​ത്തി​ല്‍നി​ന്നു വ​ന്ന​തി​നാ​ല്‍ ത​ന്നെ ര​ണ്ടു​ ത​ല​ത്തി​ലു​ള്ള അ​ഭി​ന​യ പ​രി​ച​യ​വും അ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. ഗ്രാ​മീ​ണ​ത തു​ളു​മ്പു​ന്ന നന്മ വേ​ഷ​ങ്ങ​ളും കു​ശു​മ്പു​കാ​രി​യാ​യും പ​ത്രാ​സു​കാ​രി​യാ​യും അ​വ​ര്‍ നി​റ​ഞ്ഞാ​ടി​യ​പ്പോ​ള്‍ അ​തി​ന്‍റെ ഗു​ണ വ​ശം ല​ഭി​ച്ച​തു മ​റ്റ് ന​ട​ന്‍​മാ​ര്‍​ക്കു​കൂ​ടി​യാ​യി​രു​ന്നു.

മാ​ട​മ്പി എ​ന്ന ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍- മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​യി​ലെ അ​മ്മ വേ​ഷ​വും അ​മ്മ മ​ഴ​ക്കാ​റി​ന് ക​ണ്‍ നി​റ​ഞ്ഞു എ​ന്ന ഗാ​ന​വും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു. ഇ​തി​നൊ​പ്പം ഭ്ര​മ​രം എ​ന്ന സി​നി​മ​യി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ത​ന്നെ അ​മ്മ വേ​ഷ​വും പ്രേ​ക്ഷ​ക​രെ ക​ണ്ണീ​ര​ണി​യി​പ്പി​ക്കു​ന്ന​താ​യി.

അ​പ്പു​റ​ത്ത് ല​ളി​ത​ചേ​ച്ചി നി​ല്‍​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് മി​ക​ച്ച അ​ഭി​ന​യം മ​റ്റു​ള്ള​വ​ര്‍​ക്കു പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നാ​ണ് ഇ​തി​നെക്കു​റി​ച്ചു മോ​ഹ​ന്‍​ലാ​ല്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഇ​വ​രു​ടെ വി​യോ​ഗം മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ കൂ​ടി ന​ഷ്ട​മാ​കു​ന്ന​ത്.

Leave a Reply