Tuesday, June 15, 2021

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് ചുറ്റുമുള്ള നായ്ക്കൾക്ക് ലോക്ക്ഡൗണിൽ അന്നമൂട്ടുന്നത് നിർമലും ഭാര്യ റഷിജയും

Must Read

തളിപ്പറമ്പ്: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് ചുറ്റുമുള്ള നായ്ക്കൾക്ക് ലോക്ക്ഡൗണിൽ അന്നമൂട്ടുന്നത് നിർമലും ഭാര്യ റഷിജയും

ലോ​ക്​​ഡൗ​ണി​ൽ പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്രം അ​ട​ച്ചി​ട്ട​തോ​ടെ ക്ഷേ​ത്ര​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളും ദു​രി​ത​ത്തി​ലാ​യി. ഇൗ ​നാ​യ്​​ക്ക​ൾ​ക്ക് ആ​ശ്ര​യ​മാ​വു​ക​യാ​ണ് പ​റ​ശ്ശി​നി മ​ട​പ്പു​ര കു​ടും​ബാം​ഗ​വും ജീ​വ​ന​ക്കാ​ര​നു​മാ​യ നി​ർ​മ​ലും ഭാ​ര്യ റ​ഷി​ജ നി​ർ​മ​ലും.

മു​ൻ​കാ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രും ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രു​മെ​ല്ലാം തെ​രു​വ് നാ​യ്ക്ക​ളെ പ​രി​പാ​ലി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം ലോ​ക്​​ഡൗ​ണി​ന് മു​മ്പു​ത​ന്നെ പ​റ​ശ്ശി​നി ക്ഷേ​ത്രം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെൻറ് സോ​ൺ ആ​യ​തി​നാ​ൽ പ​റ​ശ്ശി​നി അ​മ്പ​ല​ത്തി​ലും ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ആ​രും എ​ത്താ​താ​യ​തി​നാ​ൽ തെ​രു​വ് നാ​യ്ക്ക​ളും ദു​രി​ത​ത്തി​ലാ​യി. ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് നി​ർ​മ​ലും ഭാ​ര്യ റ​ഷി​ജ​യും എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക്ക് ഇ​വ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി എ​ത്തു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് പാ​കം ചെ​യ്​​ത ചോ​റും ഇ​റ​ച്ചി​യും മ​ത്സ്യ​വും ഒ​ക്കെ​യാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​പ്പോ​ൾ 40 ദി​വ​സ​ത്തോ​ള​മാ​യി എ​ല്ലാ​ദി​വ​സ​വും ഈ ​ദ​മ്പ​തി​ക​ൾ നാ​യ്​​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്നു​ണ്ട്. ക്ഷേ​ത്രം ട്ര​സ്​​റ്റി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി ക്ഷേ​ത്രം വ​ഴി ന​ൽ​കു​ന്നു​ണ്ട്.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News