Monday, January 25, 2021

നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്:ലോകരാജ്യങ്ങളെ നെട്ടിച്ച് ഇന്ത്യൻ മിസൈൽ പരീക്ഷണം

Must Read

കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം...

ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണമയൂരം; ഷൂവോൺ ലിയോ മികച്ച നടൻ, സോഫിയ സ്റ്റവേ നടി

പനജി: ​ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം...

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി...

നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്… അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യന്‍ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളില്‍ 12 പുതിയ മിസൈലുകള്‍ പരീക്ഷിച്ച്‌ ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

തിങ്കളാഴ്ച ഒഡീഷ തീരത്ത് ഇന്ത്യ സാന്റ് ആന്റി-ടാങ്ക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ഇന്ത്യന്‍ വ്യോമസേനയ്ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈല്‍. വിക്ഷേപിക്കുന്നതിന് മുന്‍പും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള (ലോക്ക്-ഓണ്‍ ആന്‍ഡ് ലോക്ക്-ഓണ്‍) സവിശേഷതകളോട് കൂടിയാണ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്.ഈ മിസൈലിന്റെ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി, പൂര്‍ണ ആക്രമണ മോഡില്‍ എത്തിക്കഴിഞ്ഞാല്‍ അത് വ്യോമസേനയ്ക്ക് കൈമാറും. കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായി 12 പുതിയ മിസൈലുകള്‍ പരീക്ഷിച്ച്‌ പ്രതിരോധ മേഖലയിലെ എല്ലാവരെയും ഇന്ത്യ അദ്ഭുതപ്പെടുത്തി. ഒഡീഷ തീരത്ത് ചണ്ഡിപൂര്‍ പരീക്ഷണ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ 11.30 നാണ് സാന്റ് ആന്റി ടാങ്ക് മിസൈല്‍ പരീക്ഷിച്ചത്. ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നവീകരിച്ചാണ് സാന്റ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. ഡിആര്‍ഡിഒ ഗവേഷണ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും സംയുക്ത പ്രവര്‍ത്തനത്തിലാണ് ഇത് തയാറാക്കുന്നത്. മികച്ച ആന്റി ടാങ്ക് മിസൈലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

2011 ലാണ് ആദ്യമായി ഈ മിസൈല്‍ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനം ലോക്ക് ചെയ്താണ് മിസൈല്‍ തൊടുത്തത്. എന്നാല്‍ വിക്ഷേപണത്തിന് ശേഷം രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാനും ആക്രമണം നടത്താനും ഈ മിസൈലിന് സാധിച്ചു. തുടര്‍ന്ന്, 2015 ജൂലൈ 13 ന് രാജസ്ഥാനിലെ ജയ്സാല്‍മീറിലെ ചന്ദന്‍ ഫയറിങ് റേഞ്ചില്‍ രുദ്ര ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ എച്ച്‌എഎല്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. 7 കിലോമീറ്റര്‍ അകലത്തില്‍ രണ്ട് ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതില്‍ ഈ മിസൈലുകള്‍ വിജയിച്ചു, ഒരു ലക്ഷ്യം നഷ്ടമായി. തുടര്‍ന്ന്, ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സാന്റ് ആന്റി ടാങ്ക് മിസൈലിന്റെ പേരിലേക്ക് നവീകരിച്ചു. ഈ മെച്ചപ്പെടുത്തിയ പതിപ്പിന്റെ ആദ്യ വിജയകരമായ ട്രയല്‍ 2018 നവംബറില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ പോഖ്‌റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ നടത്തി. പിന്നീട് അത് ഒരു ഡമ്മി ടാങ്ക് തകര്‍ത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 15 മുതല്‍ 20 കിലോമീറ്റര്‍ വരെ പരിധിയില്‍ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈലാണിത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈനീസ് സേന പിന്‍മാറാതെ വന്നപ്പോഴാണ് ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങളുടെ എണ്ണം കൂട്ടിയത്. പൃഥ്വിയും, അഭ്യാസ്-ഹൈസ്പീഡ് എക്‌സ്പാന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗറ്റും ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും ഇന്ത്യ ഇതിനകം തന്നെ പരീക്ഷിച്ചു.Nirbhay, Shauryam, Rudram, Prithvi, Agni, Brahmos … so many missiles have been tested by the Indian Defense Forces in the last few days. India tests 12 new missiles in one month

Leave a Reply

Latest News

കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം...

ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണമയൂരം; ഷൂവോൺ ലിയോ മികച്ച നടൻ, സോഫിയ സ്റ്റവേ നടി

പനജി: ​ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി. ആൻഡേൻ റഫേനാണ് ചിത്രത്തിന്റെ സംവിധായകൻ.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ...

കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. അയൽവാസിയായ 30കാരനെയാണ് കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ ഫുട്റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത് ശിക്ഷാർഹം; ഇന്ധനം തീർന്ന വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധം; രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ...

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത്​ ശിക്ഷാർഹമാണെന്ന എം.വി.ഡി. ഇന്ധനം തീർന്ന വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം...

More News