Sunday, January 17, 2021

നിർഭയ കേസിൽ പ്രതികളെ തൂക്കാനെത്തിയ പവൻകുമാർ ഇന്ത്യയിലെ ഏക ‘ ഔദ്യോഗിക ‘ ആരാച്ചാർ; ഡമ്മി പരീക്ഷണം നടത്തി

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ജി.കെ വിശ്വനാഥ്

ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്നലെ തന്നെ ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്. ഈ മാസം 20 നാണ് നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കേണ്ടത്.

പവൻകുമാർ; ഇന്ത്യയിലെ ഏക ‘ ഔദ്യോഗിക ‘ ആരാച്ചാർ 

ആരാച്ചാർ എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ, ഓർമ വരിക ഉത്തർപ്രദേശിലെ മീററ്റാണ്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ആരാച്ചാർ കുടുംബം ഇവിടെയാണ്. ഭഗത് സിംഗിനെ തൂക്കിലേറ്റിയെന്ന് പറയപ്പെടുന്ന ആരാച്ചാർ റാം റഖയുടെ പിന്മുറക്കാരാണ് ഇവിടെയുള്ളത്. റാം റഖയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കാലാ മാസിഹ് എന്നയാളാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്ന വാദവും നിലനില്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം ആ പാരമ്പര്യം തുടരാൻ അനന്തരവനായ കാലു കുമാർ തീരുമാനിച്ചു. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ 1989ൽ തൂക്കിലേറ്റിയതോടെയാണ് കാലു ദേശീയ ശ്രദ്ധയാകർഷിച്ചത്. കാലു അന്തിച്ചതോടെ ആ പാരമ്പര്യം മകൻ മാമു സിംഗ് ഏറ്റെടുത്തു. 1981ൽ ഡൽഹിയെ ഞെട്ടിച്ച സഞ്ജയ്, ഗീത ചോപ്രാ കൊലക്കേസ് പ്രതികളായ രങ്ക, ബില്ല എന്നിവരെ തൂക്കിലേറ്റിയത് മാമുവും പിതാവ് കാലുവും ചേർന്നാണ്. 11 വധശിക്ഷകൾ മാമു നടപ്പാക്കിയിരുന്നു. മുംബയ് ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റണമെന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോഴാണ് 2011ൽ 79ാം വയസിൽ മാമു മരിക്കുന്നത്. മാമുവിന്റെ നാല് മക്കളും ഈ പാത പിന്തുടരാൻ ആഗ്രഹിച്ചിരുന്നവരല്ല. എന്നാൽ തൂക്കിക്കൊല്ലാൻ ആളില്ലെന്നായതോടെ മാമുവിന്റെ പിൻഗാമിയാകാൻ മൂത്ത മകൻ പവൻ കുമാർ തീരുമാനിച്ചു. പിതാവ് മരിച്ച് പത്ത് ദിവസങ്ങൾക്കുശേഷം ആരാച്ചാർ ആകാനുള്ള സർക്കാർ അനുമതിയ്ക്കായി പവൻ അപേക്ഷ നൽകിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി കുറ്റവാളികളെ തൂക്കിലേറ്റുക എന്ന ദൗത്യം ഏറ്റെടുക്കാൻ തനിക്ക് മടിയില്ലെന്ന് അന്ന് തന്റെ ചെറിയ വീടിനുള്ളിലിരുന്ന് പവൻ പറഞ്ഞിരുന്നു. ആരാച്ചാർ ജോലി കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് തോന്നിയതോടെ വഴി വാണിഭക്കാരനായ പവൻ തന്റെ സൈക്കിളിൽ വസ്ത്രങ്ങൾ കൊണ്ടു നടന്ന് വില്ക്കുന്ന ജോലിയും ചെയ്‌തിരുന്നു. ഇന്ന് ഇന്ത്യയിലെ ഏക ‘ ഔദ്യോഗിക ‘ ആരാച്ചാർ ആണ് പവൻ കുമാർ. ഹൈദരാബാദിൽ മൃഗഡോ‌ക്‌ട‌റെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കോടതി വധശിക്ഷ വിധിക്കുകയാണെങ്കിൽ അവരെയും തൂക്കിലേറ്റാൻ തയാറാണെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും 59കാരനായ പവൻ ചൂണ്ടിക്കാട്ടുന്നു.

പവൻ കുമാർ ഏകദേശം 20 വയസ് മുതൽ അച്ഛനും മുത്തച്ഛനുമൊപ്പം പ്രതികളെ തൂക്കിലേറ്റാൻ എത്തിയിട്ടുണ്ട്. 1988ൽ ബുലന്ദ്ശഹർ കൂട്ടബലാത്സംഗ കേസിലെ പ്രതിയെ തൂക്കിലേറ്റാൻ മുത്തച്ഛനൊപ്പം പവനും ഉണ്ടായിരുന്നു. നിർഭയ കേസിലെ പ്രതികൾ ഇപ്പോൾ തീഹാർ ജയിലിലാണ്. 2013ൽ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെയാണ് അവസാനമായി തീഹാർ ജയിലിൽ തൂക്കിലേറ്റിയത്. കേസിന്റെ സ്വഭാവം പരിഗണിച്ച് ആരാച്ചാറുടെ പേര് ചില അവസരങ്ങളിൽ വെളിപ്പെടുത്താറില്ല.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News