Sunday, January 23, 2022

മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ രോഹൻ അഗർവാളെന്ന പത്തൊൻപതുകാരൻ പിന്നിട്ടത് 15 സംസ്ഥാനങ്ങൾ, അതും ഒരു രൂപപോലും ചെലവഴിക്കാതെ

Must Read

കാഞ്ഞാണി: മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ രോഹൻ അഗർവാളെന്ന പത്തൊൻപതുകാരൻ പിന്നിട്ടത് 15 സംസ്ഥാനങ്ങൾ, അതും ഒരു രൂപപോലും ചെലവഴിക്കാതെ. സാധാരണ കുടുംബത്തിലെ അംഗമായ രോഹന് സ്വപ്നം കാണുന്ന സ്ഥലങ്ങളെല്ലാം സന്ദർശിക്കണമെന്നാണ് ആഗ്രഹം. ചെല്ലുന്ന സ്ഥലങ്ങളിൽ അവിടെയുള്ള സഞ്ചാരപ്രിയരായ നവ മാധ്യമ കൂട്ടായ്മ അംഗങ്ങളുടെകൂടെ താമസം. അങ്ങനെയാണ് കാഞ്ഞാണിയിലെ സത്യസായി സേവാസമിതി കോ-ഒാർഡിനേറ്ററായ ഭക്തവത്സലത്തിന്റെ വീട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ മകൻ സായി വിശാൽ ബെംഗളൂരുവിലെ ഐ.ടി. കമ്പനിയിൽ ജോലിക്കാരനാണ്. ഇൻസ്പെയറിയറിങ് ഹൈക്കെന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ അംഗവുമാണ്.
തമിഴ്നാട്ടിൽനിന്ന് ഇടുക്കി വഴി തൃശ്ശൂരിലെത്തി. തൃശ്ശൂർ ഡോളേഴ്സ് ബസലിക്കയും എറവ് കപ്പൽപ്പള്ളിയും കണ്ടു. തുടർന്ന് നടന്നെത്തിയത് തളിക്കുളത്തായിരുന്നു. സായി വിശാലിനെ ബന്ധപ്പെട്ടതോടെ ബൈക്കിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇനി കണ്ണൂരിലേക്ക്. തുടർന്ന് മഹാരാഷ്ട്രയിലേക്കും. ലഡാക്കിലേക്കും സൈബീരിയിലേക്കും പോകണമെന്നാണ് ആഗ്രഹമെന്ന് രോഹൻ. 14 മാസമായി യാത്ര തുടങ്ങിയിട്ട്. ഹൈവേയിലൂടെയാണ് അധികം യാത്രയും. അതിലെ വരുന്ന വാഹനങ്ങളിൽ കയറും. ആരും സഹായിച്ചില്ലെങ്കിൽ നടക്കും.

ഒരു സ്ഥലത്ത് എത്തുന്നതിനു മുൻപേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിടും. ഇതു കണ്ട് യാത്രാ സഹായവും താമസസൗകര്യവും നൽകിയത് ഒട്ടേറെപ്പേർ . ഭക്ഷണവും അവർ നൽകും. ഇതുവരെ ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല. ബികോം വിദ്യാർഥിയായിരുന്നപ്പോഴാണ് ഗുരുകുല സമ്പ്രദായത്തെക്കുറിച്ച് അറിയുന്നത്. കണ്ടും കേട്ടും സഞ്ചരിച്ചുമുള്ള ആ പഠനരീതി രോഹനെ സ്വാധീനിച്ചു . ഇന്ത്യയെ അറിയണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെ 2020-ൽ നാടുചുറ്റാനിങ്ങി. ലോക്ഡൗൺ കാലമായതോടെ രണ്ടാം വർഷത്തിൽ ബി.കോം പഠനം ഉപേക്ഷിച്ച് രോഹൻ നടന്നുതുടങ്ങി. നാടും ആചാരവും സംസ്കാരവുമൊക്കെ കണ്ടുകണ്ട്…

ഇപ്പോൾ തമിഴും മലയാളവുമൊക്കെ അറിയാം. രാജ്യം ചുറ്റു ന്നതിനായി ഇറങ്ങുന്നതിൽ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു. എന്നും അവർ മൊബൈലിൽ വിളിക്കും. യാത്രയിലൂടെ ലഭിക്കുന്ന അറിവാണ് ഏറ്റവും വലുതെന്ന് രോഹൻ. പോകുന്ന സ്ഥലത്തെല്ലാം ശുചിത്വത്തെക്കുറിച്ചും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരേയും പ്രചാരണം നടത്തുന്നു. നാഗ്പുരിൽ കച്ചവടക്കാരനായ രമേഷ് അഗർവാളിന്റെയും സീമയുടെയും മകനാണ്. ആറാംക്ലാസിൽ പഠിക്കുന്ന കനക് ആണ് സഹോദരി.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News