Tuesday, April 20, 2021

സുകുമാർ അഴീക്കോട് ഓർമയായിട്ട് ഒമ്പത് വർഷമെത്തിയിട്ടും ചിതാഭസ്മത്തിനുപോലും അവഗണന

Must Read

മൻസൂർ വധക്കേസ്; ഒന്നാം പ്രതി ഷിനോസിനെ ഒഴികെ ഏഴു പേരെ കസ്റ്റഡിയിൽ വാങ്ങി

ത​ല​ശ്ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക​യി​ലെ പാ​റാ​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​ന്നാം പ്ര​തി ഷി​നോ​സി​നെ രോ​ഗ​മു​ക്ത​നാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ...

മന്ത്രി ജി. സുധാകരനുവേണ്ടി ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി

അമ്പലപ്പുഴ:മന്ത്രി ജി. സുധാകരനുവേണ്ടി കളർകോട് മഹാദേവക്ഷേത്രത്തിൽ ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് വഴിപാട് നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ബിജെപിയുടെ ബിന്ദു പ്രദീപ്...

തൃശൂർ: സുകുമാർ അഴീക്കോട് ഓർമയായിട്ട് ഒമ്പത് വർഷമെത്തിയിട്ടും ചിതാഭസ്മത്തിനുപോലും അവഗണന. നാളിതുവരെ നിമജ്ജനം ചെയ്യാനാകാതെ ചിതാഭസ്മം തൃശൂർ എരവിമംഗലെത്ത സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ചുമതലയുള്ള കേരള സാഹിത്യ അക്കാദമി അധികൃതർ. അഴീക്കോട് മാഷിെൻറ ഓരോ ഓർമദിനത്തിലും നിമജ്ജനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടാവുമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കേരള സാഹിത്യ അക്കാദമി ഹാളിന് ഡോ. സുകുമാർ അഴീക്കോടിെൻറ പേര് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. രണ്ടുവർഷം മുമ്പ് കെ. രാജൻ എം.എൽ.എ അഴീക്കോട് സ്മാരക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വർഷം അത് ലഭ്യമായെങ്കിലും കാര്യമായി പ്രവർത്തനങ്ങൾ നടന്നില്ലെന്നും പരാതിയുണ്ട്.

തൃ​ശൂ​ർ എ​ര​വി​മം​ഗ​ല​ത്ത്​​ ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ട്​ നി​ർ​മി​ച്ച വീ​ടും പു​സ്​​ത​ക​ശേ​ഖ​ര​വും കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി ഏ​റ്റെ​ടു​ത്ത്​ സ്​​മാ​ര​ക​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ര​ണ ദി​ന​ത്തി​ലെ പ്ര​ദേ​ശി​ക ച​ട​ങ്ങു​ക​ളി​ലൊ​തു​ങ്ങു​ക​യാ​ണ്​ അ​ഴീ​ക്കോ​ട്​ സ്​​മ​ര​ണ. കാ​ര്യ​മാ​യ സം​വാ​ദ​ങ്ങ​ളോ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളോ ഇ​ക്കാ​ല​യ​ള​വി​ൽ മാ​ഷി​െൻറ പേ​രി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യും ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ട്​ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നാ​ണ്​ ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ടി​െൻറ സ്​​മ​ര​ണ നി​ല​നി​ർ​ത്താ​നു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

2013 മേയ് അഞ്ചിന് പെരുമ്പടവം ശ്രീധരൻ കേരള സാഹിത്യ അക്കാദമി പ്രസിഡൻറായിരിക്കെയാണ് എരവിമംഗലെത്ത വീട് സർക്കാർ ഏറ്റെടുക്കുന്നത്. അപ്പോൾ ആരംഭിച്ച ദീപം തെളിക്കലും ഓർമദിന ചടങ്ങും പിന്നീട് സാഹിത്യകാരൻ വൈശാഖൻ പ്രസിഡൻറായപ്പോഴും തുടർന്നു. അതേസമയം അഴീേക്കാടിെൻറ സംഭാവനകളെ വിലയിരുത്തിയ മികച്ച ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ പോലും ഒമ്പതുവർഷത്തിനിടെ അഴീക്കോട് ഫൗണ്ടേഷനായില്ല. ഇതിനിടെ 2018ലെ പ്രളയത്തിൽ കെട്ടിടത്തിൽ വെള്ളം കയറി മുറി നിറയെ ഉണ്ടായിരുന്ന സമ്മാനങ്ങളും ഷാളുകളും മറ്റും നശിക്കുകയും ചെയ്തു.

English summary

Nine years after Sukumar Azhikode’s death, even his ashes have been neglected

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News