Tuesday, September 22, 2020

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സജീവ് ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ; മൂന്ന് പേർ ഒളിവിൽ, പിടിയിലായ മുഴുവൻ പേരും കോൺഗ്രസ് പ്രവർത്തകർ

Must Read

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സജീവ് ഉൾപ്പടെ ഒൻപത് പേർ കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേർ ഒളിവിലാണ്. പിടിയിലായ മുഴുവൻ പേരും കോൺഗ്രസ് പ്രവർത്തകരാണ്.

ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു.

ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനല്‍ മറ്റ് പ്രതികളായ ഷജിത്ത്, അന്‍സാര്‍, സതി എന്നിവരുള്‍പ്പെടെ ഒൻപത് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. സജീവിനും സനലിനും സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഷജിത്തിനെ ബല പ്രയോഗത്തിലൂടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രാദേശിക ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിയ്ക്കും സഹോദരന്‍ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരുവനന്തപുരം റൂറല്‍ എസ് പി വ്യക്തമാക്കി.

English summary

Nine persons, including the main accused Sajeev, have been remanded in custody in connection with the murder of two DYFI activists in Venjaramoottam. Their arrest will be recorded today. Meanwhile, three people involved in the incident are absconding. All those arrested are Congress activists.

Leave a Reply

Latest News

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ ക​പ്പ​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. പുറത്ത് നിന്ന് അകലം...

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളെന്ന് നടി കങ്കണ റണാവത്ത്

അഭിപ്രായങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. സുശാന്തിന്റെ മരണത്തിനു പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്നോട്ടുവന്ന കങ്കണ അനുരാഗ് കശ്യപിനെതിരായ പീഡനാരോപണത്തിലും അഭിപ്രായം പറഞ്ഞിരുന്നു. കങ്കണയ്ക്കെതിരെ ഇതിനോടകം നിരവധിപേര്‍ രംഗത്ത്...

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം :മരണം 16ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ...

More News