കോട്ടയം: ഈരാറ്റുപേട്ടയിൽ തെരുവുനായ ആക്രമണത്തിൽ കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്കേറ്റു. തെക്കേക്കര ആനിപ്പടിയിലാണ് നായയുടെ അക്രമണം ഉണ്ടായത്. കിണറ്റും മൂട്ടിൽ ജുനൈദ്, തൂങ്ങംപറമ്പിൽ മാഹിൻ, വെളുത്തേരു വീട്ടിൽ ഐസ, പുളിഞ്ഞൊട്ടിയിൽ അമൽ, സഫ മറിയം, മുഷ്താഖ്, തമിഴ്നാട് സ്വദേശിയായ മുത്തു രാജ്, അഞ്ച് വയസിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റിട്ടുള്ളത്. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. നായയുടെ മൃതശരീരം പേവിഷ ബാധ പരിശോധനയ്ക്കായി കൊണ്ടുപോയി. കടിയേറ്റവരെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് കുത്തിവെയ്പ്പ് നൽകി.
English summary
Nine people, including children, were injured in a street attack in Erattupetta