Tuesday, July 27, 2021

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നിമിഷ സജയൻ തന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നിമിഷ സജയൻ

Must Read

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നിമിഷ സജയൻ തന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നിമിഷ സജയൻ. ഇതിനോടകം നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് നിമിഷ നമുക്കായി സമ്മാനിച്ചത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് എന്നീ സിനിമകളിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയതോടെ താരം കേരളത്തിന്റെ പുറത്തും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

ദേശീയ പുരസ്‍കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്. വി ആര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. പ്രശസ്തമായ അന്തോളജി സീരീസായ ഐ ആമിന്റെ സീക്വൽ ആണിത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നാല് ഷോർട്ട്ഫിലിമുകൾ ചേർത്തുള്ള ആന്തോളജി സീരീസായിരുന്നു ഐ ആം. ബാല പീഡനം, ​ഗേ റൈറ്റ് തുടങ്ങിയ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്തത്.

ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കാണ് നിമിഷയുടെ പുതിയ ചിത്രം. ആമസോണിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്റ്‍സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. ആദിൽ‌ ഹുസൈനാണ് ചിത്രത്തിൽ നായകനാവുന്നത്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News