Thursday, May 13, 2021

നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർഥി, മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Must Read

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശ് (56) അന്തരിച്ചു.
മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ.

ഹൈസ്കൂൾ പഠനകാലത്തു തന്നെ കെ എസ്.യു പ്രവർത്തകനായ വി. വി പ്രകാശ്

കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

എടക്കര ഗവ. ഹൈസ്കൂളിനു സമീപം പരേതരായ വലിയവീട്ടിൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ് പ്രകാശ്. കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായ പ്രകാശ് കെഎസ്‌യുവിലെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്‌യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കോഴിക്കോട് ഗവ. ലോ കോളജിൽ‍നിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്.

എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ മക്കളാണ്.

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News