Tuesday, October 26, 2021

ജമ്മു കശ്മീരിൽ മൂന്ന് ഐഎസ്‌ഐഎസ് ഭീകരരെ എൻഐഎ പിടികൂടി

Must Read

ജമ്മു കശ്മീരിൽ മൂന്ന് ഐഎസ്‌ഐഎസ് ഭീകരരെ എൻഐഎ പിടികൂടി. ശ്രീനഗർ സ്വദേശികളായ തഹീദ് ലത്തീഫ്, സുഹൈൽ അഹമ്മദ്, അഫ്ഷാൻ പർവീസ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീനഗർ, അനന്ത്‌നാഗ്, കശ്മീർ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. കശ്മീരിൽ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരാണിവരെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എൻഐഎക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്.

ജമ്മു കശ്മീരിലെ യുവാക്കൾക്കിടയിൽ ഇന്ത്യ വിരുദ്ധ വികാരം സൃഷ്ടിക്കുക എന്നതായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടിരുന്നത്. സൈബർ ക്യാമ്പെയ്‌നുകൾ നടത്തിയാണ് ഭീകരവാദത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നടത്തിയിരുന്നത്. ഓൺലൈനിൽ വ്യാജപേരുകൾ മറച്ചു വച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രവർത്തനങ്ങളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാകിസ്താനും അഫ്ഗാനിസ്താനും കേന്ദ്രമായിട്ടുള്ള ഐഎസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായവർ പ്രവർത്തിച്ചിരുന്നത്. ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പ്, ഹാർഡ് ടിസ്‌കുകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഐഎസിനു വേണ്ടി കശ്മീർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നാല് ഭീകരരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News