Wednesday, December 1, 2021

പാറ്റ്ന സ്ഫോടന പരന്പരക്കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി

Must Read

ആറു പേരുടെ മരണത്തിനിടയാക്കിയ 2013 ലെ പാറ്റ്ന സ്ഫോടന പരന്പരക്കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. രണ്ട് പേർക്ക് ജീവപര്യന്തം തടവും രണ്ട് പേർക്ക് 10 വർഷം തടവും കോടതി വിധിച്ചു. ഒരു പ്രതിക്ക് ഏഴുവർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

2013 ഒ​ക്ടോ​ബ​ർ 27നാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ റാ​ലി ന​ട​ന്ന സ്ഥ​ല​ത്താ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഏ​ഴു സ്ഫോ​ട​ന​ങ്ങ​ളാ​ണ് അ​ന്നു ന​ട​ന്ന​ത്. അ​ന്ന് സ്ഫോ​ട​ന​ത്തി​ലും ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ ന​ട​ന്ന തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​റ് പേ​ർ മ​രി​ക്കു​ക​യും 90 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ൽ പ​തി​നൊ​ന്നു പേ​ർ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ജ​ഡ്ജി ഗു​ർ​വീ​ന്ദ​ർ മ​ഹോ​ത്ര ഒ​രാ​ളെ കു​റ്റ​വി​മു​ക്ത​നാ​ക്കി. പ്ര​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ട് മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വി​ന് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് ശി​ക്ഷി​ച്ചി​രു​ന്നു.

ബി​ജെ​പി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി​യാ​യി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ഗാ​ന്ധി മൈ​താ​നി​യി​ൽ ന​ട​ന്ന ഹു​ങ്കാ​ർ റാ​ലി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​റ്റ്ന റ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ പ​ത്തോ‌​ടെ​യാ​ണ് ആ​ദ്യ​ത്തെ സ്ഫോ​ട​നം ന​ട​ന്ന​ത്. അ​വ​ശേ​ഷി​ച്ച​വ ഗാ​ന്ധി മൈ​താ​ന​ത്താ​യി​രു​ന്നു. മോ​ദി പ്ര​സം​ഗി​ച്ച വേ​ദി​യി​ൽ നി​ന്നും 150 മീ​റ്റ​ർ ദൂ​രെ​യാ​ണ് ര​ണ്ട് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്.

എ​ന്നാ​ൽ ഈ ​സ​മ​യ​ത്ത് മോ​ദി​യും ബി​ജെ​പി നേ​താ​ക്ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. സ്ഫോ​ട​ന​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നാ​ല് ബോം​ബു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News